എംപി വീരേന്ദ്ര കുമാര്‍ രാജ്യ സഭ എംപി സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി:എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. നേരത്തെ മുന്‍നിശ്ചയിച്ച പ്രകാരമാണ് രാജി.രാവിലെ പാര്‍ലമെന്റിലെത്തിയ വീരേന്ദ്രകുമാര്‍ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി.പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കിയാലും അംഗത്വം രാജിവെക്കുമെന്ന് നേരത്തെ അദ്ദേഹം അറിയിച്ചിരുന്നു.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെ തുര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി വഴിപരിഞ്ഞ ശരത് യാദവ് പക്ഷത്തോടൊപ്പമായിരുന്നു വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു കേരള ഘടകം. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ എല്‍.ഡി.എഫിലുള്ള ജനതാദള്‍ എസുമായി ജെഡിയു ലയിക്കുമെന്ന വാര്‍ത്തകളും ഉയര്‍ന്നിരുന്നു.11 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും.