ഇതാ അവതരിപ്പിക്കുന്നു ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഫോണ്‍;ഇതിലുള്ള സൗകര്യങ്ങള്‍ നിങ്ങളെ ഉറപ്പായും ഞെട്ടിക്കും

മൊബൈല്‍ ഫോണുപയോഗിക്കാതെ ഒരു ദിവസം ജീവിക്കാന്‍ കഴിയുമോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ ഒന്നാലോചിച്ചിട്ടേ മറുപടി പറയാന്‍ കഴിയു.കാരണം നമ്മുടെ ജീവിതത്തില്‍ അത്രമാത്രം സ്വീധീനം ചെലുത്തുന്ന ഒന്നായി മോഡലില്‍ ഫോണ്‍ മാറിക്കഴിഞ്ഞു.മികച്ച ഫെസിലിറ്റികള്‍ ഉള്‍പ്പെടുത്തി ആളുകളെ ആകര്‍ഷിക്കുമ്പോള്‍ ഫോണുകള്‍ ഇപ്പോള്‍ വലുതായി വരുകയാണ്, എന്നാല്‍ ഈക്കാലത്ത് ഇതാ ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ ഇറങ്ങിയിരിക്കുന്നു. 3 ഇഞ്ച്, അല്ലെങ്കില്‍ 4 ഇഞ്ച് സ്‌ക്രീന്‍ ഫോണുകള്‍ ആവശ്യമാണ് ഇന്ന് പലര്‍ക്കും. എന്നാല്‍ ടിന്നി ടി1 എന്ന ഫോണിനെ നിര്‍മ്മാതാക്കളായ സെന്‍കോ വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ എന്നാണ്.

ഫുള്‍ ഫംഗ്ഷന്‍ ഫോണ്‍ ആണ് ഇത് ഇതില്‍ ടെക്സ്റ്റ് അയക്കാനോ, കോള്‍ ചെയ്യാനോ സാധിക്കും. 0.49 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീനും അതിന് 64×32 പിക്‌സല്‍ റെസല്യൂഷനും ഫോണില്‍ ലഭിക്കും. 200എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. 3 ദിവസം ഫോണ്‍ സ്റ്റാന്റ്‌ബൈ ടൈം ചാര്‍ജിംഗില്‍ കിട്ടും. 180മിനുട്ട് ടോക്ക് ടൈം ഫോണിന് ലഭിക്കും. 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുണ്ട്.

നാനോ സിം സ്ലോട്ട് ഫോണിനുണ്ട്. ബ്ലൂടുത്ത് സപ്പോര്‍ട്ട് ഫോണിനുണ്ട്. 13 ഗ്രാം ആണ് ഭാരം. വ്യായമം ചെയ്യുന്നവര്‍ക്കും മറ്റുമാണ് ഇത്തരത്തിലുള്ള ഫോണ്‍ അത്യവശ്യമാകുക എന്നാണ് റിപ്പോര്‍ട്ട്. ക്രൌഡ് ഫണ്ടിങ്ങിന്റെ ഭാഗമായി ഈ ഫോണ്‍ മോഡല്‍ ഇപ്പോള്‍ കിക്ക്സ്റ്റാറില്‍ ലഭ്യമാണ്.