ആര്‍ത്തവത്തെക്കുറിച്ച് സെന്റ് തെരേസാസ് കോളേജ് എന്ന ‘പൊന്നാപുരം കോട്ട’യില്‍ ഈ ചുള്ളന്‍ പയ്യന്‍ നടത്തിയ ബോധവല്‍ക്കരണം -വീഡിയോ വൈറല്‍
ആര്‍ത്തവത്തെക്കുറിച്ച് എത്ര സ്ത്രീകള്‍ക്ക് തുറന്ന് സംസാരിക്കാന്‍ കഴിയും.അതെ മാസത്തിലൊരിക്കല്‍ നിങ്ങളനുഭവിക്കുന്ന ആ കടുത്ത വേദനയെക്കുറിച്ചുതന്നെ.മതവും സമൂഹവും, എന്തിന് സുഹൃത്തുക്കള്‍ വരെ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഭ്രഷ്ട്ട് കല്‍പ്പിക്കുന്ന ആ ചില ദിനങ്ങളെക്കുറിച്ച് തന്നെ.എന്തിനാണ് നിങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നത്.സാനിറ്ററി പാഡിന്റെ പരസ്യം ടിവിയില്‍ കണ്ടാല്‍ എന്തിനാണ് ചാനല്‍ മാറ്റുന്നത്.എന്തിനാണ് തല കുനിച്ചിരിക്കുന്നത്. ഈ ചോദ്യങ്ങളാവും ജോയ്‌സ്ഫ് അന്നംക്കുട്ടി ജോസഫിന്റെ ഈ വീഡിയോ കണ്ടാല്‍ ആദ്യം മനസിലേക്ക് വരിക. കാരണം സ്ത്രീകളും കൂടി ഉള്‍പ്പെടുന്നതാണ് നമ്മുടെ സമൂഹം.അതുകൊണ്ട് തന്നെ മറച്ചു പിടിക്കേണ്ട കാര്യമില്ല.നമ്മളറിഞ്ഞിരിക്കേണ്ടതാണ്ഇതൊക്കെ.
സെന്റ് തെരേസാസ് കോളേജിലെ സ്റ്റെയിന്‍ ദ സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു റേഡിയോ ജോക്കിയായ ജോസഫ് അന്നംകൂട്ടി ജോസ് നടത്തിയ ആര്‍ത്തവത്തെക്കുറിച്ചുള്ള പ്രസംഗം വൈറലാകുന്നു. ഒരു പുരുഷന്‍ എങ്ങനെ സ്ത്രീകളുടെ ആര്‍ത്തവത്തെ കാണുന്നു എന്നാണു ജോസ്ഫ് അന്നംകുട്ടി ജോസ് പറയുന്നത്. ആര്‍ത്തവത്തെക്കുറിച്ചു മറച്ചുവയക്കാനല്ല തുറന്നു സംസാരിക്കാനാണു തയാറാകേണ്ടത് എന്നു ജോസഫ് പറയുന്നു. ജോസഫ് അന്നംകുട്ടി ജോസിന്റെ ആ വൈറല്‍ വീഡിയോ കാണാം