ആകാശത്ത് അന്യഗ്രഹ ജീവിയെന്ന് കാലിഫോര്‍ണിയക്കാര്‍;ഫയര്‍ ഫോഴ്സ് വരെ ഞെട്ടിയ ദൃശ്യം വൈറലാകുന്നു

കാലിഫോര്‍ണിയ: ഭീമാകാരമായ ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപത്തെ ആകാശത്ത് കണ്ട് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ ആദ്യം ശെരിക്കും ഞെട്ടി.പിന്നെ സാധാരണ ചിന്താരിക്കാറുള്ളതുപോലേ അന്യഗ്രഹജീവികള്‍ ഭൂമിയിലേക്കെത്തുകയാണെന്ന് അവരില്‍ പലരും ഭയപ്പെട്ടു.പിന്നെ ചെയ്തത് ടെലിവിഷന്‍ ചാനലുകളിലേക്കും പോലീസ് സ്റ്റേഷനുകളിലേക്കും വിളിച്ചു കാര്യം പറയാന്‍ ശ്രമിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. എന്നാല്‍ ജനങ്ങളെ അമ്പരപ്പെടുത്തിയ ആ ആകാശദൃശ്യം അവരുടെ കണക്കുകൂട്ടലുകള്‍ പോലെയുള്ളതൊന്നുമായിരുന്നില്ല.പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ച ഒരു സ്പേസ് റോക്കറ്റിന്റെ യാത്രയാണ് ജനങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന ആ കാഴ്ച്ച സമ്മാനിച്ചത്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്സ് ബേസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

ലോസ് ആഞ്ജലിസ് റോഡിലൂടെ യാത്രചെയ്യുകയായിരുന്ന പലരും വാഹനങ്ങള്‍ നിര്‍ത്തിയിറങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തി. ലോസ് ആഞ്ജലിസിലെ ഫയര്‍ ഫോഴ്‌സാവട്ടെ ദുരൂഹമായ പ്രകാശം ആകാശത്ത് ദൃശ്യമായി എന്ന് മുന്നറിയിപ്പ് പോലും നല്കി!

എന്നാല്‍ പിന്നീടാണ് പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ച സ്പേസ് റോക്കറ്റിന്റെ യാത്രയാണിതെന്ന് അധികൃതര്‍ പോലും മനസ്സിലാക്കുന്നത്.