ഒരേ ഇലയില്‍ ഉണ്ടവര്‍ പോലും കരുണാകരനെ ചതിച്ചു എന്ന് മുരളീധരന്‍
കോഴിക്കോട് : ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും കരുണാകരനെ ചതിച്ചിട്ടുണ്ടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് മുരളീധരന്‍ എം എല്‍ എ. രാജൻ കേസിൽ കെ.കരുണാകരൻ രാജി വച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ല . രാജൻ കേസിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു. ‘കെ.കരുണാകരനെ ചതിച്ചവര്‍ ധാരാളമുണ്ട്. പഴയകാല നേതാക്കള്‍ വരെ കരുണാകരനെ കൈയാമം വെച്ച് നടത്തിക്കാന്‍ ശ്രമിച്ചു. ചര്‍ച്ചചെയ്യാന്‍ പോയാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടിവരും. പഴയകഥകള്‍ ചര്‍ച്ചചെയ്യുന്നത് കോണ്‍ഗ്രസിന് ഒരുതരത്തിലും ഗുണം ചെയ്യില്ല.- മുളീധരന്‍ പറഞ്ഞു. കരുണാകരനെ ദ്രോഹിച്ച ചരിത്രം പരിശോധിച്ചാൽ പടയൊരുക്കം ബി ജെ പിക്കും സി പി എമ്മിനും എതിരായി അല്ല നടത്തേണ്ടി വരികയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഒരേ ഇലയിൽ ഒപ്പം ഉണ്ടവർ പോലും അദ്ദേഹത്തെ ചതിച്ചു. അതു കൊണ്ടാണ് ചാര കേസ് വീണ്ടും ചർച്ച ചെയ്യേണ്ടെന്ന് പറഞ്ഞതെന്നും കെ.മുരളീധരൻ വിശദമാക്കി.



