സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സ്‌ഫോടനം ; സ്ഫോടനം ഉണ്ടായത് സൂപ്പര്‍ മാര്‍ക്കറ്റില്‍

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്ക് ഏറ്റു. സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനെത്തിയവരാണ് പരിക്കേറ്റവരില്‍ അധികവും. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. അതേസമയം പരിക്ക് ഗുരുതരമല്ല എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതുവര്‍ഷം പ്രമാണിച്ച് നഗരത്തില്‍ വലിയ തിരക്കായിരുന്നു. ഇവരെ ലക്ഷ്യമിട്ടാണോ സ്‌ഫോടനമെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.