എകെ ശശീന്ദ്രന് തിരിച്ചടി; ഫോണ്‍വിളി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു
കൊച്ചി:വിവാദമായ ഹണി ട്രാപ്പ് കേസില്‍ മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ എ.കെ ശശീന്ദ്രന് തിരിച്ചടി.കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കേസിലെ പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക പിന്‍വലിച്ചു.
കേസ് ഒത്തുതീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് തിരിച്ചെത്താനുള്ള ശശീന്ദ്രന്റെ നീക്കത്തിന് ഇത് കനത്ത തിരിച്ചടിയായി.ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരാതിക്കാരി ഹര്‍ജി പിന്‍വലിച്ചതെന്നാണ് സൂചന. പരാതിക്കാരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാം എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി ഹര്‍ജി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആക്ഷേപങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കാനുള്ള പരാതിക്കാരിയുടെ നീക്കം.