ഇതാണ് പോലീസിന്റെ ബെല്‍റ്റിനടി;ട്രാഫിക് നിയമം ലംഘിച്ച ചെറുപ്പക്കാര്‍ക്ക് സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസിന്റെ വക ബെല്‍റ്റിനടി-വീഡിയോ
കൊപ്പല്‍: ട്രാഫിക് നിയമം തെറ്റിച്ച യുവാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ലെതര്‍ ബെല്‍റ്റിന് അടി.ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. കര്‍ണാടകയിലെ കൊപ്പലിലാണ് സംഭവം. ട്രാഫിക് നിയമം ലംഘിക്കുകയും പോലീസിനോട് മോശമായി പെരുമാറുകയും ചെയ്തു എന്നാരോപിച്ചാണ് രണ്ട് യുവാക്കളെ സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്.
അടികൊണ്ട യുവാക്കളില്‍ ഒരാള്‍ നിലത്തുവീണ് വേദനകൊണ്ട് പുളയുന്നതും ഈ സമയം രണ്ടാമനെ കൈകള്‍ ഉയര്‍ത്തിപ്പിടിപ്പിച്ച് അടിക്കുന്നതും വീഡിയോയിലുണ്ട്. സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐയാണ് ഈ ശിക്ഷ നടപ്പാക്കിയത്. വ്യാഴാഴ്ച നഗരത്തിലെ ഗതാഗതം തടസ്സം നീക്കുന്നതിന് നിയോഗിച്ച പോലീസുകാരാണ് ഈ പ്രാകൃത ശിക്ഷയ്ക്ക് പിന്നില്‍.
മര്‍ദന വീഡിയോ പുറത്ത് വന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കൊപ്പല്‍ എസ്.പി അനില്‍ ഷെട്ടി പറഞ്ഞു.




