പീഡനക്കേസില്‍ ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നു എന്ന് യുവതി
കൊച്ചി : പീഡനക്കേസില്‍ സിനിമാ താരം ഉണ്ണിമുകുന്ദന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നു യുവതി. തന്‍റെ അഭിഭാഷകന്‍ മുഖേനയാണ് കോടതിയില്‍ യുവതി ഇത്തരത്തില്‍ പരാതി ഉന്നയിച്ചത്. തുടര്‍ന്ന്‍ യുവതിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി ആവശ്യപ്പെട്ടു. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാകഥ പറയാന്‍ ചെന്ന തന്നെ താരം പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.
ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്. അതേസമയം യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും കാശ് തട്ടിക്കുവാന്‍ വേണ്ടിയാണ് യുവതി ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത് എന്നും. കേസ് പിന്‍വലിക്കാന്‍ 25 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടു എന്നും താരം ആരോപിക്കുന്നു.