ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ; മലയാളിക്ക് അടിച്ചത് 20 കോടി രൂപ
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് അടിച്ചത് 20 കോടി രൂപ. ദുബായിൽ താമസക്കാരനായ ഹരികൃഷ്ണൻ നായർക്കാണ് 120 ലക്ഷം ദിർഹം കൃത്യം പറഞ്ഞാൽ 20 കോടി ഏഴ് ലക്ഷം രൂപ. സമ്മാനമടിച്ചത്. ഡിസംബർ അവസാനം നടന്ന നറുക്കെടുപ്പിലാണ് ഹരികൃഷ്ണൻ നായരെ ഭാഗ്യം തേടിയെത്തിയത്. ഇയാൾക്ക് പുറമേ ആറ് മറ്റു സമ്മാന ജേതാക്കളെയും നറുക്കെടുപ്പിലൂടെ കണ്ടെത്തിയിട്ടുണ്ട്. യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ നേരത്തെയും മലയാളികൾക്ക് സമ്മാനമടിച്ചിരുന്നു. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ ഏറ്റവുമുയർന്ന സമ്മാനത്തുക നൽകുന്നതാണ് അബുദാബി ഡ്രീം 12 നറുക്കെടുപ്പ്. ഹരികൃഷ്ണനുമായി ഫോണിൽ ബന്ധപ്പെട്ട ഡ്യൂട്ടി ഫ്രീ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.