ന്യൂഡല്‍ഹിയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ലോകചാമ്പ്യനടക്കം അഞ്ചു പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു
ഡല്‍ഹിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ പവര്‍ലിഫ്റ്റിങ് ലോകചാമ്പ്യന് സാക്ഷം യാദവ് അടക്കം അഞ്ചു പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹരീഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. പുലര്‍ച്ചെ നാലിന് ഡല്‍ഹി-ചണ്ഡിഗഡ് ദേശീയപാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അമിതവേഗത്തില്‍ ഡിവൈഡറിലിടച്ച് തലകീഴായി മറിയുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നും അതല്ല താരങ്ങള്‍ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. പാനിപ്പത്തില്‍ നടന്ന അത്ലറ്റിക് മീറ്റിന് ശേഷം തിരിച്ചുവരികയായിരുന്നു താരങ്ങള്‍.