വിദേശമലയാളികളുടെ ആഗോളസംഗമം തിരുവല്ലയില്‍ സമാപിച്ചു
തിരുവല്ല: തിരുവല്ലാ പ്രവാസി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമം തിരുവല്ലാ ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ യു.എന്‍. മുന്‍പ്രതിനിധി ഡോ. ജബമാലൈ (വിയന്ന, ഓസ്ട്രിയ) ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിലുള്ള മലയാളി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത സംഗമത്തില്‍ ആനുകാലിക സാമൂഹിക സാമ്പത്തിക മെഡിക്കല്‍ രംഗത്തുനിന്നുള്ള വിദഗ്ദ്ധ വ്യക്തികള്‍ പ്രവാസികളുമായി സംവാദിച്ചു. വിദേശ മലയാളികള്‍ കേരളത്തില്‍ ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് രംഗത്ത് നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് ഓപ്പണ്‍ ഫോറം മുന്‍ യു.എന്‍. പ്രതിനിധി മോഡറേറ്ററായി. ആഗോള സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നും പങ്കെടുത്ത വിദേശമലയാളികള്‍ ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്തു.
ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ വിദേശമലയാളികള്‍ക്ക് ഉപയോഗപ്രദമാക്കുവാന്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റും ഏഷ്യാനെറ്റ് (യു.എസ്.എ., കാനഡാ) ഡയറക്ടറുമായ രാജു പള്ളത്ത് അറിയിച്ചു. മാറി വരുന്ന സാഹചര്യത്തില്‍ യു.കെ.,യൂറോപ്പ്, യു.എസ്.എ. ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള മലയാളികളെ ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ പ്രത്യേകിച്ച് ബാങ്കിംഗ് മേഖലകളില്‍ വിദേശമലായളികള്‍ക്കുവേണ്ടി സുതാര്യത വരുത്തണമെന്ന് ഉക്മ (യു.കെ.) പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
വിദേശമലയാളികള്‍ക്കായി പ്രവാസി പ്രൊട്ടക്ഷന്‍ ഉടന്‍ ഗവണ്മെന്റ് നടപ്പാക്കണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആസ്ട്രിയന്‍ റീജന്‍ പ്രസിഡന്റ് പ്രീതി മലയില്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് ബാങ്കില്‍നിന്ന് അവര്‍ക്ക് നാട്ടില്‍വരുന്ന വേളയില്‍ താല്ക്കാലികമായും അല്ലാതെയും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പ്രത്യേകിച്ച് 2016-17 വര്‍ഷങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും ബാങ്കുകള്‍ വിദേശമലയാളികളോട് സേവന മനോഭാവത്തോടുകൂടി പെരുമാറാന്‍ ശ്രദ്ധിക്കണമെന്നും കമാന്‍ഡര്‍ വര്‍ഗീസ് ചാമത്തില്‍ അഭിപ്രായപ്പെട്ടു. മോഡറേറ്റര്‍ ജബമാലൈ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പരസ്യമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തെറ്റിദ്ധരിക്കുന്ന പ്രവണത പുതിയ റെറ (ഞഋഞഅ) നിയമത്തില്‍ പരിഹരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ഗള്‍ഫില്‍നിന്ന് തിരികെയെത്തിയ മലയാളികള്‍ പ്രത്യേക ക്ഷേമപാക്കേജുകള്‍ ഉപയോഗിക്കണമെന്ന് സോണി ചെറിയാന്‍ പേരങ്ങാട്ട് (എക്സ് യു.എ.ഇ.) അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ബിസിനസ്സ് നടത്തുന്ന തനിക്ക് കേരളത്തില്‍ ഒരു മുന്‍വിദേശ മലയാളി എന്ന നിലയില്‍ ബിസിനസ് നടത്തുവാന്‍ അനുകൂല സാഹചര്യമാണെന്ന് എല്‍സാ മീഡിയാ ചെയര്‍മാന്‍ വര്‍ഗ്ഗീസ് (എക്സ് ദുബായ്) ചര്‍ച്ചയില്‍ പറഞ്ഞു. പ്രവാസി ചിട്ടി ആരംഭിക്കുന്നതിന് മുമ്പ് കെ. എസ്. എഫ്. ഇ. പോലത്തെ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്ക് പ്രത്യേക സര്‍വ്വീസ് നല്‍കിയില്ലെങ്കില്‍ കേരളത്തിലേക്ക് ഉദ്ദേശിച്ച നിക്ഷേപം വരുവാന്‍ സാദ്ധ്യത ഇല്ലെന്നും തനിക്ക് വിദേശത്തു നിന്നും തിരികെ വന്നപ്പോള്‍ ബിസിനസ്സ് രംഗത്ത് കെ. എസ്. എഫ്. ഇയുമായി ഉണ്ടായ തിക്താനുഭവങ്ങള്‍ ഡോ. ജോര്‍ജ്ജ് തീംപാലങ്ങാട്ട് (എക്സ് യു.എസ്. എ.) വിവരിച്ചു.
വിദേശ മലയാളികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളുമായി ബാങ്കിംഗ് ലോണ്‍ ഇന്‍വെസ്റ്റ്മെന്റ് രംഗത്തുനിന്ന് രാജന്‍ ജേക്കബ് (ഹെഡ്ജ് വെല്‍ത്ത് മാനേജ്മെന്റ്), വിപിന്‍ സേവ്യര്‍ (എന്‍. ആര്‍. ഐ. ഡിവിഷന്‍, ഫെഡറല്‍ ബാങ്ക്), അഖില്‍രാജ് (എച്ച്. ഡി. എഫ്. സി. ഹോം ലോണ്‍സ്) എന്നിവരും ഓണ്‍ലൈന്‍ രംഗത്തെ റിയല്‍ എസ്റ്റേറ്റ് പ്രവണതകളെക്കുറിച്ച് സിബി ജോര്‍ജ്ജും (കേരളാ ഡോട്ട് കോം) സംസാരിച്ചു. പ്രവാസികള്‍ കേരളത്തില്‍ നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റുകള്‍ക്ക് മുന്‍പ് ലീഗല്‍ ഫോര്‍മാലിറ്റീസ് ശ്രദ്ധിക്കണമെന്ന് അഡ്വ. ബഷീര്‍ റാവൂത്തറും പ്രമുഖ വില്ലാ പ്രോജക്ട് ഉടമയായ ജോസ് കുര്യന്‍ (പുഷ്പഗിരിയില്‍ ബില്‍ഡേഴ്സ്) അഭിപ്രായപ്പെട്ടു.
രണ്ടാം സെഷനില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ജോണ്‍ വെല്ലാത്ത് അവതരിപ്പിച്ചു. ആഗോള മലയാളി സംഗമത്തിന്റെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കമാന്‍ഡര്‍ വര്‍ഗ്ഗീസ് ചാമത്തില്‍ പ്രഖ്യാപിച്ചു. തിരുവല്ലാ പ്രവാസി അസോസിയേഷന്റെ ആതുര സേവനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവല്ലാ ബിലീവേഴ്സ് മെഡിക്കല്‍ കോളേജിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ബിഷപ്പ് ജോജു മാത്യു ഏറ്റുവാങ്ങി. കൂടാതെ ഡോ. ജോണ്‍ വെല്ലാത്തിനെ മികച്ച ഡോക്ടറായും ബിസിനസ് രംഗത്തെ മികവിന് അന്‍സാരി അഹമ്മദിനെ എക്സലന്‍സ് അവാര്‍ഡും നല്‍കി. കുട്ടികളുടെ ടാലന്റ് സെര്‍ച്ച് പരിപാടിയായ ലിറ്റില്‍ പ്രിന്‍സ് & പ്രിന്‍സസ് മത്സരവിജയികള്‍ക്ക് മുന്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മപിള്ള (യു.എസ്.എ.) സമ്മാനദാനം നിര്‍വ്വഹിച്ചു. ലോക കേരളാ സഭാഅംഗം വര്‍ഗ്ഗീസ് പുതുക്കുളങ്ങര (കുവൈറ്റ്), വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധി പ്രീതി മലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവല്ലാ പ്രവാസി അസോസിയേഷന്‍ നടത്തിയ എന്‍.ആര്‍.ഐ. (NRI) മീറ്റിന്റെ സമാപന ചടങ്ങില്‍ രാജു ഏബ്രഹാം എം.എല്‍.എ. , മോന്‍സ് ജോസഫ് എം.എല്‍.എ., ബിഷപ്പ് ജോജു മാത്യു, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ കുര്യന്‍ ചെറിയാന്‍, പ്രവാസി അസോസിയേഷന്‍ ലീഗല്‍ അഡൈ്വസര്‍ ബഷീര്‍ റാവൂത്തര്‍ (എക്സ് കുവൈറ്റ്), പ്രേമാ പിള്ള (യു.എ.ഇ.) , മീഡിയ കോര്‍ഡിനേറ്റര്‍ സുനു ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.