കലാകിരീടം പന്ത്രണ്ടാം തവണയും സ്വന്തമാക്കി കോഴിക്കോട്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം കിരീടം വീണ്ടും കോഴിക്കോടിന്. തുടര്‍ച്ചയായി 12 വര്‍ഷമാണ് കോഴിക്കോട് കീരിട നേട്ടം സ്വന്തമാക്കുന്നത്. 899 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ലയുടെ കിരീടനേട്ടം.നാല് മത്സരങ്ങള്‍ മാത്രമുള്ള അവസാന ദിവസം ഫലം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കനക കിരീടം കോഴിക്കോട് തന്നെ സ്വന്തമാക്കുകയായിരുന്നു. 893 സ്വന്തമാക്കി പാലക്കാട് രണ്ടാമതും 875 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 865 പോയിന്റ് നേടി കണ്ണൂരാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്.

സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ 864 പോയിന്റുമായി തൃശൂരാണ് അഞ്ചാം സ്ഥാനത്ത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഇടവേളയ്ക്ക് ശേഷം 2004 മുതല്‍ തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം കിരീടം കൈപ്പിടിയിലൊതുക്കി എന്ന നേട്ടം ഇനി കോഴിക്കോടിനു മാത്രം സ്വന്തം.