ഉല്ലാസ യാത്രക്ക് കുട പിടിക്കാന്‍ യൂണിഫോമില്‍ പൊലീസുകാരി ബി സന്ധ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം


ബി. സന്ധ്യയെ ദക്ഷിണ മേഘല ADGP സ്ഥാനത്തുനിന്ന് പോലീസ് ട്രെയിനിങ് കോളേജില്‍ അഡീഷണല്‍ ഡിറക്ടറായി സ്ഥാനചലനം നടന്നതിന് തൊട്ടു പിന്നാലെ കീഴുദ്യോഗസ്ഥയെ കൊണ്ട് കുടപിടിപ്പിച്ച് ആടിനെയും കളിപ്പിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ബി. സന്ധ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ സുപ്രധാനമായ പലകേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥയായിട്ടുള്ള ബി സന്ധ്യയയുടെ പെട്ടെന്നുള്ള സ്ഥാനചലനം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയുള്ള ചര്‍ച്ചക്ക് വഴി തെളിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീടിത് തിരുത്തി പറയാന്‍ ഇടവരുത്തിയതിനു പിന്നിലെ ചാലക ശ്കതി ADGP യുടെ ഇടപെടലാണെന്ന് അന്ന് തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ കേസ് ട്രയല്‍ ആരംഭിക്കുന്ന നിര്‍ണായക ഘട്ടത്തിലുള്ള ഈ സ്ഥലമാറ്റം ഉദ്യോഗസ്ഥയുടെ ബാഹ്യഇടപെടലുകളില്‍ മുഖ്യമന്ത്രിക്കും സാര്‍ക്കാരിനുമുള്ള അവിശ്വാസത്തില്‍ നിന്നുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.

എന്ത് തന്നെയായാലും യൂണിഫോം ധരിച്ച പൊലീസുകാരിയെക്കൊണ്ട് കുടയും പിടിപ്പിച്ചുള്ള ബി. സന്ധ്യയുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് വിടുപണിചെയ്യാന്‍ വിധിക്കപ്പെട്ടവരായി ചിത്രീകരിക്കപ്പെട്ട് പോലീസ് സേനയിലുള്ളവരുടെ ആത്മ വീര്യം തകര്‍ക്കുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

നേരത്തെ സമാനമായ ഒരു സംഭവത്തില്‍ തിരുവനന്തപുരം ACP ആയിരുന്ന സമയം മെറിന്‍ ജോസഫിന് ഒരു പോലീസുകാരന്‍ കുട പിടിച്ചു കൊടുത്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ആ സമയം കടുത്ത വിമര്‍ശനമാണ് സര്‍ക്കാരില്‍ നിന്ന് പോലും മെറിന് ലഭിച്ചത്. സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം നടക്കുന്ന സമയമാണ് മഴ പെയ്തപ്പോള്‍ മെറിന് പോലീസുകാരന്‍ കുട പിടിച്ച് കൊടുത്തത്. എന്നാല്‍ ഉല്ലാസയാത്രാ വേളയിലാണ് ഡ്യൂട്ടിയില്‍ ഉള്ള പോലീസുകാരിയെക്കൊണ്ട് സന്ധ്യ കുടപിടിപ്പിച്ചത്. മെറിനെ ക്രൂശിച്ച സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൌനം പാലിക്കുന്നത് ഇരട്ടത്താപ്പാണ് എന്നെ പറയാന്‍ പറ്റു.