അണ്ടര്‍-19 ലോകക്കപ്പ്:പാകിസ്താനെ 203 റണ്‍സിന് തകര്‍ത്ത് വിട്ട് ഇന്ത്യന്‍ യുവനിര ഫൈനലില്‍
ക്രൈസ്റ്റ്ചര്‍ച്ച്:അണ്ടര്‍-19 ലോകകപ്പ് സെമിയില്‍ ചിരവൈരികളായ പാകിസ്താനെ 69 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ ടീം ഫൈനലില്‍.ക്രെസ്റ്റ്ചര്‍ച്ചില്‍ നടന്ന സെമി മത്സരത്തില്‍ പാകിസ്താനെ 203 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് മുന്‍ ഇന്ത്യന്‍ താരം ദ്രാവിഡിന്റെ ശിഷ്യന്‍മാര്‍ ഫൈനലിലേക്ക് പ്രവേശിച്ചത്.ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ശക്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യ മുന്നോട്ടുവെച്ച 273 റണ്‍സ് വിജയലക്ഷ്യമിട്ടിറങ്ങിയ പാകിസ്താന് 29.2 ഓവറിനുള്ളില്‍ 69 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.ഇന്ത്യയുടെ ശക്തമായ ബൗളിങ്ങിന് മുന്നില്‍ ആടിയുലഞ്ഞ പാക് ബാറ്റിങ് നിര 10 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെടുത്തി. തകര്‍ച്ചയോടെയുള്ള ആ തുടക്കത്തില്‍ നിന്ന് കര കയറാന്‍ പിന്നീട് ഒരു ഘട്ടത്തിലുംപാകിസ്താനായില്ല. 18 റണ്‍സെടുത്ത റൊഹെയ്ല്‍ നാസിറാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. എട്ടു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.
ആറു ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇഷാം പോറെലായിരുന്നു ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ശിവ സിങ്ങും റിയാന്‍ പരംഗും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ സെഞ്ചുറി നേടിയ ശുഭം ഗില്ലിന്റെ മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് അടിച്ചെടുത്തത്. ഏഴു ഫോറിന്റെ അകമ്പടിയോടെ 94 പന്തില്‍ നിന്നായിരുന്നു ഗില്ലിന്റെ 102 റണ്‍സ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിങ്ങില്‍ പൃഥ്വി ഷായും മഞ്ജോത് കൈറയും ചേര്‍ന്ന് 89 റണ്‍സിന്റെ മികച്ച തുടക്കമാണ് നല്‍കിയത്. 41 റണ്‍സടിച്ച പൃഥ്വി ഷായെ റണ്‍ഔട്ടാക്കി മുഹമ്മദ് മൂസയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 47 റണ്‍സെടുത്ത കൈറയും പുറത്തായി. ഒരു വശത്ത് ശുഭം ഗില്‍ പൊരുതിയപ്പോള്‍ മറുവശത്ത് വിക്കറ്റ് വീണുകൊണ്ടേയിരുന്നു.
ഹാര്‍വിക് ദേശായി 20 റണ്‍സടിച്ച് പുറത്തായപ്പോള്‍ രണ്ട് റണ്‍സായിരുന്നു റിയാന്‍ പരാഗിന്റെ സമ്പാദ്യം. അഭിഷേക് ശര്‍മ്മ (5), നാഗര്‍കോട്ടി(1),ശിവം മവി(10), ശിവ സിങ്ങ് (1) എന്നിവരും വിന്നനഴിയേ ക്രീസ് വിട്ടു. 33 റണ്‍സടിച്ച അങ്കുല്‍ റോയി മാത്രമാണ് വാലറ്റത്തില്‍ അല്‍പം പിടിച്ചുനിന്നത്.
10 ഓവറില്‍ 67 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത മുഹമ്മദ് മൂസയും 51 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷാദ് ഇഖബാലുമാണ് പാകിസ്താന്റെ ബൗളിങ്ങില്‍ തിളങ്ങി.
ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ അഫ്ഗാനിസ്ഥാനെ സെമിയില്‍ തോല്‍പ്പിച്ചാണ് ആസ്ട്രേലിയ ഫൈനലില്‍ കടന്നത്.നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നു.