തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ നിന്നും അഹിന്ദുക്കള്‍ ആയ ജോലിക്കാരെ പിരിച്ചുവിടുന്നു ; ക്ഷേത്രജോലിക്ക് ഹിന്ദുക്കള്‍ മാത്രം മതി എന്ന് തീരുമാനം

തിരുപ്പതി : തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ നിന്നും അഹിന്ദുക്കള്‍ ആയ ജോലിക്കാരെ പിരിച്ചുവിടുന്നു. ക്ഷേത്രത്തിലെ അഹിന്ദുക്കളായ 44 ജീവനക്കാരെയാണ് പിരിച്ചു വിടാന്‍ തീരുമാനം ആയിരിക്കുന്നത്. നിയമപ്രകാരം ഹിന്ദുക്കള്‍ക്ക് മാത്രമാണ് ക്ഷേത്രജീവനക്കാരാകാന്‍ കഴിയുക. നിയമം ഇതായിരിക്കെ തങ്ങളെ എന്തുകൊണ്ട് ജോലിയില്‍നിന്ന് പിരിച്ചുവിടാതിരിക്കണം എന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കാന്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി കഴിഞ്ഞു.

ടി ടി ഡിയിലെ ഒരു ജീവനക്കാരി ഔദ്യോഗിക വാഹനത്തില്‍ പള്ളിയില്‍ പോകുന്നതിന്റെയും പ്രാര്‍ഥിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തുകയും വൈറലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന്‍ അഹിന്ദുക്കളായ ജീവനക്കാര്‍ ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോഴുള്ള നടപടി. അതേസമയം പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ മറ്റ് വകുപ്പുകളില്‍ നിയമനം നല്‍കാമെന്നാണു സര്‍ക്കാര്‍ വാഗ്ദാനം.