ഇതാ ഒരു ഇരട്ടത്തലയന്‍ കാര്‍;നിര്‍മിച്ചത് 71 കാരന്‍ റോണി
ഇരുവശത്തേക്കും ഓടിക്കാവുന്ന ഒരു കാറിനെപ്പറ്റി വല്ലപ്പോഴും ചിന്തിക്കാത്തവരുണ്ടാകില്ല.ഇനി അഥവാ അങ്ങനെ ചിന്തിച്ചിട്ടുണ്ടെകിലും അതൊന്നും ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്നും അവര്‍ കരുതിക്കാണും. എന്നാല്‍ ഇപ്പോഴിതാ അത്തരമൊരു കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇന്‍ഡോനേഷ്യയിലെ ഒരു മെക്കാനിക്കാണ് ഇത്തരമൊരു കാര്‍ വികസിപ്പിച്ചിരിക്കുന്നത്.

ടൊയോട്ടോ ലിമോസിന്റെ രണ്ട് ഓറഞ്ച് ബ്രാന്‍ഡുകള്‍ കൂട്ടിച്ചേര്‍ത്താണ് റോണി ഗുണവാന്‍ എന്ന മെക്കാനിക്ക് ഈ കാറുണ്ടാക്കിയത്.ഇയാള്‍ക്ക് 71 വയസ് പ്രായമുണ്ടെന്നതാണ് മറ്റൊരു കൗതുകം. സഹപ്രവര്‍ത്തകരുടെ സഹായത്തോടെയായിരുന്നു ഇയാള്‍ രണ്ടു തലയുള്ള കാര്‍ നിര്‍മിച്ചത്. രണ്ട് വശങ്ങളിലേക്കും നിയന്ത്രിക്കാന്‍ കഴിയുന്ന കാറിന് രണ്ട് എഞ്ചിനുകളും രണ്ട് സ്റ്റിയറിംഗ് വീലുകളും ഉണ്ട്. ജാവ പ്രവിശ്യയിലെ ബന്ദൂഗിലാണ് റോണി തന്റെ കാറിനെ അവതരിപ്പിച്ചത്.









