ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ ഭീകരരുടെ ശ്രമം;ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്ക്
കാശ്മീര്‍:ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം.ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം പരാജയപ്പെടുത്തി.ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സിആര്‍പിഎഫ് ക്യാന്പിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.ക്യാംപിനു സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടിരക്ഷപ്പെട്ടു.സമീപത്തെ ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറി ഒളിച്ച ഭീകരരെ പിടികൂടാന്‍ സൈന്യം ഏറ്റമുട്ടില്‍ തുടരുകയാണ്.ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.
ഇവര്‍ ചാവേറുകളാണെന്ന് സംശയിക്കപ്പെടുന്നതായി സിആര്‍പിഎഫ് ഐജി രവിദീപ് ഷാഹി പറഞ്ഞു. ഇതിനിടെ സുഞ്ജ്വാനിലെ സൈനിക ക്യാന്പ ആക്രമിച്ച കേസ് എന്‍ഐഎയ്ക്ക് കൈമാമാറി.



