ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്
കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ സിപിഎം പരസ്യമായ കൊലവിളി ഉയര്‍ത്തിയത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് ശുഹൈബിന്റെ പേരെടുത്ത് പറഞ്ഞാണ് സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നത്. എടയന്നൂരിനടത്ത് തെരൂരില്‍ ഇന്നലെ രാത്രി 11.30ഓടെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിക്കൊന്നത്.
സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു. അതേസമയം സംഭവത്തില്‍ പങ്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറയുന്നത്.എന്നാല്‍ പിന്നില്‍ സി പി എം തന്നെയാണ് എന്നാണു കോണ്ഗ്രസ് നേത്രുത്വം ആരോപിക്കുന്നത്.