വിമര്‍ശകരെകൊണ്ടു പോലും കൈയ്യടിപ്പിക്കും ഹാര്‍ദ്ദിക് പാണ്ഡ്യ ഒറ്റക്കയിലൊതുക്കിയ ഈ ക്യാച്ച്-വീഡിയോ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന്റെ ജയം നേടി ചരിത്രത്തിലിടം നേടിയ ഇന്ത്യ ടീം വര്‍ക്കിലൂടെയാണ് നേട്ടം കൈപ്പിടിയിലൊതുക്കിയത്.

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ മികച്ച ബാറ്റിംഗ് കാഴ്ച വച്ച ഇന്ത്യ ബൗളിങ്ങിലും,ഫീല്‍ഡിങ്ങിലും അത്യുഗ്രന്‍ പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. ഇത് ശരിവയ്ക്കുന്നതാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഈ ഒറ്റക്കയ്യന്‍ ക്യാച്ച്.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ബാറ്റിങ്ങില്‍ കാര്യമായ സംഭാവന ചെയ്യാതിരുന്ന പാണ്ഡ്യയുടെ ഇന്നിംഗ്സ് വിമര്‍ശനങ്ങള്‍ക്കിടയാക്കി.തുടര്‍ച്ചയായ പരാജയങ്ങളാണ് പരമ്പരയിലടനീളം പാണ്ഡ്യ കാഴ്ചവച്ചുകൊണ്ടിരുന്നത്. എന്നാല്‍ ബാറ്റിംഗിലെ പിഴവ് ബോളുംകൊണ്ടും ഫീല്‍ഡിംഗ് മികവുകൊണ്ടും മറികടന്നിരിക്കുകയാണ് പാണ്ഡ്യ.

തന്റെ അഞ്ചാം ഓവറില്‍ ആക്രമണകാരിയായ ജെപി ഡുമിനിയെ കൂടാരം കയറ്റിയാണ് ഹാര്‍ദിക് ആദ്യം തിളങ്ങിയത്. പിന്നാലെ തബ്റൈസ് ഷംസിയുടെ ക്യാച്ചെടുത്താണ് പാണ്ഡ്യ ആരാധകരെ അമ്പരിപ്പിക്കുകയായിരുന്നു. കുല്‍ദീപ് യാദവ് തന്റെ പത്താം ഓവര്‍ എറിയുമ്പോഴാണ് പോര്‍ട്ട് എലിസബത്ത് ഹാര്‍ദിക്കിലന്റെ അത്യുഗ്രന്‍ ക്യാച്ചിന് സാക്ഷിയായത്. കുല്‍ദീപിന്റെ പന്ത് ഷംസി ഉയര്‍ത്തി അടിക്കുകയായിരുന്നു. പന്തിനായി പാഞ്ഞ ശിഖര്‍ ധവാന് മുമ്പില്‍ പാണ്ഡ്യ കൂടി വന്നതോടെ ആശയക്കുഴപ്പം കാരണം ക്യാച്ച് കൈവിട്ട് പോകുമെന്ന് തോന്നിച്ചു. എന്നാല്‍ അത്ഭുതകരമായി ഒറ്റ കൈകൊണ്ട് പാണ്ഡ്യ ക്യാച്ച് എടുക്കുകയായിരുന്നു. എന്തായാലും ഹാര്‍ദിക്കിന്റെ ഒറ്റക്കയ്യന്‍ ക്യാച്ചിന് പ്രശംസിച്ച് നിരവധിപ്പേരാണ് ക്രിക്കറ്റ്ലോകത്തുനിന്നും എത്തിയത്.