മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ കുത്തിക്കൊന്നു

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ കുത്തിക്കൊന്നു.52 വയസായിരുന്നു. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശിയാണ്. വൈദികനെ കുത്തിക്കൊന്ന ശേഷം കപ്യാര്‍ ജോണി വനത്തിലേക്ക് ഓടിരക്ഷപ്പെട്ടതായിട്ടാണ് വിവരം. ഇരുവര്‍ക്കുമിടയിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് ജോണി വൈദികനെ കുത്തിക്കൊന്നതെന്നാണ് പ്രാഥമീക വിവരം.