യുവതി കുഞ്ഞിനെ പ്രസവിച്ചത് പൊതു ശൗചാലയത്തില്‍;കുഞ്ഞു ചെന്ന് വീണത് സെപ്റ്റിക് ടാങ്കില്‍; ഒടുവില്‍
പൊതു ടോയ്ലെറ്റ് ഉപയോഗിക്കുന്നതിനിടെ ഗര്‍ഭിണിയായ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. പക്ഷെ തന്റെ കുഞ്ഞ് പുറത്തേക്ക് വരുകയാണെന്ന് മനസിലാകാതിരുന്ന യുവതി കുഞ്ഞിന് പ്രസവിച്ചത് ക്ലോസറ്റില്‍. കുഞ്ഞ് നേരെ സെപ്റ്റിക് ടാങ്കിലേക്ക് വീണു പോയി. എന്നാല്‍ ഇതൊന്നുമറിയാതെ യുവതി ചെക്കപ്പിനായി ഹോസ്പിറ്റലിലേക്ക് പോയെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനിടെ അവിടെയുണ്ടായിരുന്ന ജോലിക്കാര്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. അവരെത്തി സെപ്റ്റിക് ടാങ്ക് കുത്തിപ്പൊളിച്ച് കുഞ്ഞിനെ രക്ഷപെടുത്തി. ഭാഗ്യത്തിന് കുഞ്ഞ് സെപ്റ്റിക് ടാങ്കില്‍ മുങ്ങിപ്പോയിരുന്നില്ല. അതിനാലാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുഞ്ഞ് അമ്മയോടൊപ്പം ആശുപത്രിയില്‍ സുരക്ഷിതമായിരിക്കുന്നു. ഇരുപത് കാരിയായ യുവതിക്ക് കുഞ്ഞ് ജനിക്കാന്‍ പോവുവാണെന്ന് മനസിലാകാതിരുന്നതിനാലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.