ലോണ്‍ തട്ടിപ്പ് നടി സിന്ധു മേനോന്‍ ഒളിവില്‍ ; സഹോദരനെ പോലീസ് പിടികൂടി
ബംഗലൂരു : പ്രശസ്ത നടി സിന്ധു മേനോന്‍ ഒളിവില്‍ എന്ന് വാര്‍ത്തകള്‍. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് തിരിച്ചു അടയ്ക്കാത്ത കേസിലാണ് താരം ഒളിവില്‍ പോയത്. സംഭവത്തില്‍ നടിക്കും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 36.78 ലക്ഷം കാര്‍ ലോണ്‍ എടുത്ത് തിരിച്ചടച്ചില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. സംഭവത്തില്‍ സിന്ധു മേനോന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.
സഹോദരന്റെ കാമുകി നാഗേശ്വരിയും അറസ്റ്റിലായിട്ടുണ്ട്. അമ്മ ഇന്ദിര മേനോന്‍, സുധ രാജശേഖര്‍ എന്നിവരെ പൊലീസ് തിരയുകയാണ്. ഇവര്‍ ഒളിവിലാണ് എന്നാണു ലഭിക്കുന്ന വിവരം. മുന്‍പ് ധാരാളം തമിഴ് മലയാളം കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്ന നടി ഇപ്പോള്‍ സിനിമാ മേഖലയില്‍ നിന്നും പുറത്തായ അവസ്ഥയാണ്.