ദിലീപിന്‍റെ അറസ്റ്റിന്റെ ദൃശ്യങ്ങള്‍ പുനരാവിഷ്കരിച്ചുകൊണ്ട് ഇരയുടെ ടീസര്‍
എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത് എന്നത് മലയാളികള്‍ ന്യൂസ് ചാനലുകളില്‍ കേട്ട ഒരു ഡയലോഗ് ആണ്. നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ താരം ദിലീപ് ഒരു ചാനല്‍ പ്രവര്‍ത്തകനോട് പറഞ്ഞതാണ് ഇത്. ഇതേ രംഗം അതുപോലെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ ‘ഇര’ എന്ന ചിത്രത്തില്‍. പോലീസ് അറസ്റ്റ് ചെയ്തു തെളിവെടുപ്പിനായി ഹോട്ടലിലെത്തിയപ്പോള്‍ ദിലീപ് എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത് എന്ന് ഒരു മാധ്യമ റിപ്പോര്‍ട്ടറോട് ചോദിച്ചിരുന്നു. ഈ ഡയലോഗാണ് ടീസറിലുള്ളത്. . ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷൈജു എസ്എസ് ആണ്.