യു പിയില്‍ സ്വവര്‍ഗ പ്രണയത്തെ എതിര്‍ത്ത അമ്മയെ മകളും കാമുകിയും ചേര്‍ന്ന് തല്ലിക്കൊന്നു
സ്വവര്‍ഗപ്രണയത്തെ എതിര്‍ത്ത മാതാവിനെ 18 വയസുകാരിയായ മകളും കാമുകിയായ അദ്ധ്യാപികയും ചേര്‍ന്ന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 38 വയസുകാരിയായ മാതാവ് കഴിഞ്ഞദിവസം മരണപ്പെട്ടതോടെയാണ് സംഭവം ലോകം അറിയുന്നത്. വെള്ളിയാഴ്ച വൈകീട്ട് ഗാസിയാബാദിലെ വീട്ടില്‍ വച്ചാണ് വീട്ടമ്മയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവ സമയത്ത് സ്ത്രീയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പിന്നീട് മകളുടെ അദ്ധ്യാപികയായ 35കാരിയും വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സ്വവര്‍ഗ പ്രണയത്തെ ചൊല്ലി വീട്ടില്‍ വഴക്കായി. ഇതിനിടെയാണ് 18കാരിയായ മകളും അദ്ധ്യാപികയും ചേര്‍ന്ന് കമ്പി വടി കൊണ്ട് മാതാവിനെ ആക്രമിച്ചത്. ഇതിനുപിന്നാലെ മകളും അദ്ധ്യാപികയും വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടു.
വൈകീട്ട് സ്‌കൂളില്‍ നിന്ന് വന്ന രണ്ടാമത്തെ മകളാണ് ആക്രമണത്തില്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ച് കിടന്നിരുന്ന അമ്മയെ ആദ്യം കണ്ടത്. തുടര്‍ന്ന് ഈ മകള്‍ തന്നെ സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരമറിയിച്ചു. കാവി നഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് എത്തിയാണ് വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് 38കാരിയായ സ്ത്രീ മരണത്തിന് കീഴടങ്ങിയത്. ഇതിനുപിന്നാലെ മകള്‍ക്കെതിരെയും അവളുടെ അദ്ധ്യാപികയ്‌ക്കെതിരെയും കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് മകളുടെ സ്വവര്‍ഗാനുരാഗം സംബന്ധിച്ച് പുറത്തറിയുന്നത്. അദ്ധ്യാപികയുമായുള്ള പ്രണയത്തെ എതിര്‍ത്തതാണ് വീട്ടമ്മയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ഭര്‍ത്താവും ആരോപിക്കുന്നത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
18കാരിയായ മകളും 35കാരിയായ അദ്ധ്യാപികയും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് മാതാപിതാക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളോട് ഈ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ധ്യാപികയുമായി വേര്‍പിരിയാനാകാത്ത വിധം അടുപ്പത്തിലായ മകള്‍ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് പ്ലസ് വണില്‍ പഠിക്കുകയായിരുന്ന മകളുടെ പഠനം അവസാനിപ്പിക്കാന്‍ പിതാവ് തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ പഠനം അവസാനിപ്പിച്ചിട്ടും അദ്ധ്യാപികയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. രണ്ട് മാസം മുന്‍പ് അദ്ധ്യാപികയോടൊപ്പം പെണ്‍കുട്ടി വീട് വിട്ടിറങ്ങി. അന്ന് പോലീസിന്റെ സഹായത്തോടെയാണ് മാതാപിതാക്കള്‍ മകളെ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിച്ചത്. ഈ സംഭവത്തിന് ശേഷം മാതാപിതാക്കളും മകളും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു.