ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം ; വില 40 മില്ല്യണ്‍ ഡോളര്‍

ലെസതോ ലെജന്റ്‌ എന്ന് പേരിട്ട വജ്രമാണ് 40 മില്ല്യണ്‍ ഡോളറിന് വിറ്റ് പോയത്. ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രമാണ് ലെസതോ ലെജന്റ്‌. കഴിഞ്ഞ ജനുവരിയിലാണ് ലെത്സങ് ഖനിയില്‍ നിന്ന് ജെം ഡയമണ്ട്‌സ് കമ്പനി ലെസതോ ലെജന്റ്‌ കണ്ടെടുത്തത്. ലോകത്ത് ഇതുവരെ ഖനനം ചെയ്‌തെടുത്തവയില്‍ അഞ്ചാമത്തെ വലിയ വജ്രമാണിത്. ലെത്സങ് ഖനിയില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള ഏറ്റവും വലിയ വജ്രവുമാണിത്.

ഈ വര്‍ഷം മാത്രം 100 കാരറ്റിലധികം ഗുണമേന്മയുള്ള 6 വജ്രങ്ങളാണ് ലെത്സങ്ങില്‍ ഖനനം ചെയ്‌തെടുത്തത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സ്വകാര്യ വ്യക്തിയാണ് ജെം ഡയമണ്ട്‌സ് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് വാങ്ങിയത്. നിലവില്‍ 63 മില്ല്യണ്‍ ഡോളറിന് വില്പന നടന്ന ലുകാരാ വജ്രമാണ് ലോകത്തേറ്റവും വലുത്. 813 കാരറ്റാണ് ഇതിന്റെ മാറ്റ്.