മമ്മൂട്ടിയെക്കുറിച്ചുള്ള പരീക്ഷ പേപ്പറിലെ ചോദ്യം കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി; പിന്നെ ഉത്തരമറിയാതെ ശരിക്കും കുഴഞ്ഞു

സിബിഎസ് ഇ 7-ആം ക്ലാസുകാര്‍ക്കുള്ള പരീക്ഷ പേപ്പറില്‍ വന്ന ഒരു ചോദ്യം കണ്ട് വിദ്യാര്‍ത്ഥികള്‍ ശരിക്കും ഞെട്ടി.സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്.

ഇതാദ്യമായാണ് ഇത്തരത്തില്‍ ചോദ്യപേപ്പറിലും മമ്മൂട്ടി താരമായി മാറുന്നത്.ആ ചോദ്യം അവര്‍ക്ക് പഠിക്കാന്‍ ഇല്ലായിരുന്നു. പക്ഷെ അത് ഓര്‍മയില്‍ വച്ചേരിക്കേണ്ട ഒരു സംഭവമായിരുന്നു. അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള ചോദ്യമാണ് പരീക്ഷയ്ക്ക് വന്നിട്ടുളളത്. ആദ്യമായി വാട്‌സാപിലൂടെ റിലീസ് ചെയ്ത മലയാള ഗാനം ഏതാണെന്നായിരുന്നു ചോദ്യം.

മമ്മൂട്ടിയും ആശ ശരത്തും പ്രധാന വേത്തിലെത്തിയ രഞ്ജിത് ശങ്കര്‍ ചിത്രമായ വര്‍ഷത്തിലെ കൂട്ടുതേടി എന്ന ഗാനമായിരുന്നു ആദ്യമായി വാട്‌സാപ്പിലൂടെ റിലീസ് ചെയ്തത്. അന്ന് മമ്മൂട്ടി തന്നെയായിരുന്നു തന്റെ വാട്‌സാപ്പിലൂടെ ഈ ഗാനം പുറത്തുവിട്ടത്.

ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അന്ന് വന്നിരുന്നുവെങ്കിലും പിന്നീടെല്ലാവരും ഈ സംഭവം മറന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഇത്തരമൊരു ചോദ്യം പരീക്ഷയ്ക്ക് വരുന്നത്. ഏതായാലും ചോദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സാക്ഷാല്‍ മമ്മൂട്ടി ആരാധകരും.

കൊല്ലത്തെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.