വിവാഹ തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്ന സംഭവം; നടന്നത് ദുരഭിമാനക്കൊലയെന്ന് പൊലീസ്

അരീക്കോട്: വിവാഹത്തിന്റെ തലേ ദിവസം മകളെ അച്ഛന്‍ കൊലചെയ്തത സംഭം ദുരഭിമാന പ്രശ്‌നമാണെന്ന് കണ്ടെത്തല്‍. ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനം അച്ഛനെ അശ്വസ്ഥനാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവാഹം നടക്കാനിരുന്നത്തിന്റെ തലേദിവസം ഇയാള്‍ മകളെ കുത്തിക്കൊന്നത്.

മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ഇരുപത്തൊന്നുകാരിയായ ആതിര രാജാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.

പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയതിലായിരുന്നു. അതിനാല്‍ അച്ഛന്‍ തീരുമാനിച്ച വിവാഹത്തില്‍ പെണ്‍കുട്ടിയ്ക്ക് താല്‍പര്യമില്ലായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ വച്ചുതന്നെയാണ് രാജന്‍ കൃത്യം നടത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ആതിര മരിച്ചു.

പിതാവ് രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആതിരയുടെ സംസ്‌കാരം ഇന്ന് നടക്കും. ഇടത് നെഞ്ചില്‍ ആഴത്തിലേറ്റ കുത്താണ് ആതിരയുടെ മരണത്തിനിടയാക്കിയത്.