കാമുകനൊപ്പം ഒളിച്ചോടിയതിന് യുവതിയെ മരത്തില്‍ കെട്ടിയിട്ട് ബെല്‍റ്റിന് അടിച്ച് നാട്ടുക്കൂട്ടം-വീഡിയോ പുറത്ത്
ഉത്തര്‍പ്രദേശിലെ ബുലദശഹാറില്‍ കാമുകനൊപ്പം ഒളിച്ചോടിയതിനു യുവതിയെ ഇരു കൈക്കളും മരത്തില്‍ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സംഭവത്തില്‍ പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സ്ത്രീയുടെ ഇരു കൈക്കളും മരത്തിന്റെ കൊമ്പില്‍ കെട്ടിയിട്ടതിനുശേഷം സൈക്കിള്‍ ടയറിന്റെ ട്യൂബ് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റ യുവതി ഉറക്കെ നിലവിളിച്ചെങ്കിലും കണ്ടുനിന്ന ജനസമൂഹം ഒരു തരത്തിലും വിഷയത്തില്‍ ഇടപ്പെട്ടില്ല.
ക്രൂരമായ മര്‍ദ്ദനത്തിനിരയായ സ്ത്രീയെ ബോധം പോയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് നിന്ന് വെറു 60 കിലോ മീറ്റര്‍ ദുരെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.