ആലപ്പുഴയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അച്ഛനും രണ്ടു മക്കളും മരിച്ചു
ആലപ്പുഴ: തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുമരണം. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.കാര്‍ യാത്രക്കാരായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി ബാബു(48), മക്കളായി അഭിജിത്ത്(20), അമര്‍ജിത്ത്(16) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിന്റെ ഭാര്യ ലിസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. അമ്പലപ്പുഴയിലെ അമ്പലത്തില്‍ ഉത്സവത്തിന് എത്തിയതായിരുന്നു ബാബുവും കുടുംബവും. തിരിച്ചുള്ള യാത്രക്കിടെ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ബാബുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല.