കാവിമഞ്ഞില്‍ കുളിച്ച് യൂറോപ്യന്‍ മലനിരകള്‍ ; കാരണം സഹാറാ മരുഭൂമി എന്ന് കണ്ടെത്തല്‍
സഹാറ മരുഭൂമി കാരണം യൂറോപ്പിലെ മഞ്ഞു മലകളുടെ നിറം മാറി. തൂവെള്ള മാറി ഇപ്പോള്‍ കാവിമഞ്ഞില്‍ കുളിച്ചാണ് മലകള്‍ നില്‍ക്കുന്നത്. സഹാറ മരുഭൂമിയിലെ പൊടിമണ്ണ് അന്തരീക്ഷത്തില്‍ കലര്‍ന്ന് കാറ്റിലൂടെ മഞ്ഞിനും മഴയ്‌ക്കൊപ്പം പെയ്യുന്നതാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് മെറ്റീരിയോളജിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും ഇത്തവണ മണലിന്റെ സാന്ദ്രത കൂടിയതാണ് നിറവ്യത്യാസം ശ്രദ്ധിക്കപ്പെടാന്‍ കാരണമായതെന്നും അവര്‍ പറയുന്നു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അപൂര്‍വ്വപ്രതിഭാസം കാണാന്‍ നിരവധി ആളുകളാണ് ഇവിടെയ്ക്ക് എത്തുന്നത്. റഷ്യ,ബള്‍ഗേറിയ,ഉക്രൈന്‍,റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം നിരവധി പേരാണ് ഇപ്പോള്‍ ഇവിടെ സ്‌കീയിങ്ങിനായി എത്തുന്നത്.