ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ വീട്ടമ്മ അറസ്റ്റില്‍ ; സംഭവം കൊച്ചിയില്‍
ടെറസിനു മുകളില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പോലീസ് പിടികൂടി. കലൂരില്‍ വട്ടേക്കാട് റോഡിന് സമീപത്തെ വീട്ടിലാണ് പോലീസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ മേരി ആന്‍ എന്നാ സ്ത്രീ പോലീസ് പിടിയിലായി. രണ്ട് സ്ത്രീകളാണ് വീട്ടിലുണ്ടായിരുന്നത്. അറസ്റ്റിലായ ആന്‍ ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചു വരികയാണ്.
വരുന്നവര്‍ക്ക് വിതരണം ചെയ്യുവാന്‍ വേണ്ടിയാണ് ഇവര്‍ ചെടികള്‍ വളര്‍ത്തിയിരുന്നത് എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മൂന്നു ദിവസമായി രഹസ്യവിവരത്തേത്തുടര്‍ന്ന് ഈ മേഖലയില്‍ പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. നോര്‍ത്ത് സി ഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. ഒരാള്‍പൊക്കത്തില്‍ വളര്‍ന്ന അഞ്ച് ചെടികളാണ് ടെറസിന് മുകളില്‍ വളര്‍ത്തിയിരുന്നത്. രണ്ട് സ്ത്രീകളാണ് വീട്ടിലുണ്ടായിരുന്നത്.