കല്യാണ്‍ ജ്വല്ലറി നല്‍കിയ സ്വര്‍ണ്ണാഭരണം നിറയെ മെഴുകുകട്ടകള്‍; പരാതി നല്‍കിയപ്പോള്‍ പണം നല്‍കി തടിയൂരി
തിരുവനന്തപുരം: വന്‍ താരങ്ങളെ അണിനിരത്തി കിടിലന്‍ പരസ്യങ്ങളൊക്കെ ഒഇറക്കിയിട്ട് നല്‍കുന്നത് മെഴുക് കട്ട നിറച്ച സ്വര്‍ണമാണെങ്കിലോ. കേരളത്തില്‍ നടന്ന ഈ സ്വര്‍ണ്ണ തട്ടിപ്പ് ഇങ്ങനെയാണ്. കേരളത്തിലെ പ്രമുഖ ജ്വല്ലറിയായ കല്യാണ്‍ ജ്വലറിയാണ് ഇത്തരത്തില്‍ അഞ്ചര പവന്റെ സ്വര്‍ണ്ണം വെറും ഒന്നര പവനാകുന്ന രീതിയില്‍ മായം ചേര്‍ത്ത് നല്‍കിയത്. അനാചാര പവന്റെ വിലയ്ക്ക് സ്വര്‍ണം വില്‍ക്കുകയും ചെയ്തു.
സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണത്തിന് പകരം ചെമ്പ് ചേര്‍ക്കും എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും എന്നാല്‍ മെഴുക് കട്ട നിറച്ച് കൊടുക്കുന്നത് കേട്ടിട്ടുണ്ടോ എന്നാല്‍ ഇതാ. തിരുവനന്തപുരം നഗരത്തിലെ കല്യാണ്‍ ജൂവലേഴ്സില്‍ നിന്നും വാങ്ങിയ നെയ്യാറ്റിന്‍കര സ്വദേശികളാണ് ഈ വന്‍ തട്ടിപ്പിനിരയായത്.
അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ അഞ്ചര പവന്‍ സ്വര്‍ണം പണയം വെക്കാന്‍ കൊണ്ടു പോയപ്പോള്‍ അതില്‍ സ്വര്‍ണ്ണത്തിന്റെ അളവ് വെറും ഒന്നര പവന്‍ മാത്രം! ബാക്കി മുഴുവന്‍ മെഴുകായിരുന്നുവെന്നും 4 പവന്‍ സ്വര്‍ണത്തിന്റെ എന്ന് കരുതി നല്‍കിയ പണം മെഴുകിനായിരുന്നു എന്നുമുള്ള ഞെട്ടിക്കുന്ന സത്യമാണ് നെയ്യാറ്റിന്‍കര സ്വദേശികള്‍ തിരിച്ചറിഞ്ഞത്. സ്വര്‍ണ്ണമാണ് മെഴുകായി മാറിയിരിക്കുന്നത്. എന്തായാലും സംഭവം പൊലീസ് കേസാകും എന്ന ഘട്ടം വന്നതോടെ പണം നല്‍കി തടി തപ്പിയിരിക്കുകയാണ് ജുവല്ലറി ഉടമകള്‍.