സന്തോഷ് ട്രോഫി: മിസോറാമിനെ തകര്‍ത്ത് കേരളം ഫൈനലില്‍; എതിരാളികള്‍ ബംഗാള്‍
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി സെമി ഫൈനലില്‍ മിസോറമിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് കേരളം ഫൈനലില്‍. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ. അഫ്ദാലാണു(54) കേരളത്തിനായി വിജയ ഗോള്‍ നേടിയത്. ഫൈനല്‍ പോരാട്ടത്തില്‍ കേരളം ബംഗാളിനെ നേരിടും. എതിരാളികള്‍.
മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമും ഗോള്‍ രഹിത സമനില പാലിച്ചു. പകരക്കാരനായിറങ്ങിയ അഫ്ദാലിലൂടെ രണ്ടാം പകുതിയില്‍ കേരളം ലീഡ് സ്വന്തമാക്കുകയായിരുന്നു. ഗോള്‍ പോസ്റ്റിന് മുന്നില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോള്‍ ആക്കാനാകാതെ പോയതു മിസോറമിനു തിരിച്ചടിയായി. 12 തവണ ഫൈനല്‍ കളിച്ച കേരളം അഞ്ചു തവണയാണ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
രണ്ടാം സെമിയില്‍ കര്‍ണാടകയെ 2 ഗോളിന് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്.