ഇല്ല ഇനി കളിക്കാനില്ല; വിലപട് വ്യക്തമാക്കി വാര്‍ണര്‍
സിഡ്‌നി: മത്സരത്തിനിടെ പന്തില്‍ കൃത്രിമം നടത്തിയതിനു ഒരു വര്‍ഷത്തെ വിലക്കു നേരിടുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഇനി രാജ്യത്തിനായി കളിക്കില്ലെന്നറിയിച്ചു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് പൊറുക്കാനാകാത്ത തെറ്റാണ് താന്‍ ചെയ്തതെന്നും ചെയ്തതെന്നും വിലക്കിന്റെ കാലം കഴിഞ്ഞാലും രാജ്യത്തിനായി കളിക്കാനില്ലെന്നും വാര്‍ണര്‍ അറിയിച്ചത്.
മൂന്നു ദിവസത്തിനിടയിലെ നാലാം വാര്‍ത്താ സമ്മേളനത്തിലും വിങ്ങിപ്പൊട്ടിയാണ് ഓസീസ് മുന്‍ ഉപനായകന്‍ ചോദ്യങ്ങളെ നേരിട്ടത്. രാജ്യത്തിനായി വീണ്ടും കളിക്കാന്‍ അവസരം ലഭിക്കുമെന്നതു ഒരു പ്രതീക്ഷയാണ്. എന്നാല്‍ അതിന് ഞാന്‍ തയ്യാറല്ല. അക്കാര്യം ഇനിയില്ല. ഇനിയുള്ള ആഴ്ചകളിലും മാസങ്ങളിലും തെറ്റ് എങ്ങനെ സംഭവിച്ചെന്ന കാര്യമാണ് പരിശോധിക്കുക. മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനു വിദഗ്ധാഭിപ്രായം തേടും. ഓസ്‌ട്രേലിയയെ വലിച്ചു താഴെയിടുന്ന നിലപാടാണ് ഞങ്ങളില്‍ നിന്നുണ്ടായത്. അതൊരു തെറ്റായ തീരുമാനമായിരുന്നു. ടീമംഗങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിക്കുമ്പോള്‍ അവരെ വിട്ട് ഇവിടെ വന്നിരിക്കുന്നതില്‍ ദുഃഖമുണ്ട്. വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ആവര്‍ത്തിക്കുന്നു. – വാര്‍ണര്‍ പറഞ്ഞു.