പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ സന്തോഷ് ട്രോഫി കേരളത്തിന്
ബംഗാളിനെ അവരുടെ തട്ടകത്തില്‍ വച്ച് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 4-1 ന് തകര്‍ത്തുകൊണ്ട് കേരളം സന്തോഷ് ട്രോഫി നേടിയിരിക്കുന്നു. കേരളത്തിന്റെ ആറാം സന്തോഷ് ട്രോഫി കിരീടമാണിത്. 14 കൊല്ലത്തിനു ശേഷമാണ് കേരളം ട്രോഫി നേടുന്നത്.
19 ആം മിനിറ്റില്‍ ജിതിനിലൂടെ കേരളം ആദ്യ ഗോള്‍ നേടി. ഒന്നാം പകുതിയില്‍ മുന്നില്‍ നിന്ന കേരളത്തെ രണ്ടാം പകുതിയില്‍ ബംഗാള്‍ തിരിച്ചടിച്ചു സമനില നേടി. എക്‌സ്ട്രാ ടൈമില്‍ അവസാന 28 ആം മിനിറ്റില്‍ കേരളം രണ്ടാം ഗോള്‍ നേടി, വിജയം ഉറപ്പിച്ചിരുന്ന കേരളാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് എക്‌സ്ട്രാ ടൈമിലെ ഇഞ്ചുറി ടൈമില്‍ ബംഗാള്‍ ഫ്രീകിക്കിലൂടെ തിരിച്ചടിച്ചു വീണ്ടും സമനില നേടി.
ആവേശകരമായ അവസാന നിമിഷങ്ങള്‍ ഇങ്ങനെ:
അങ്ങിനെ ഫൈനല്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. പെനാല്‍റ്റി ഷൂട്ട് ഔട്ട് ആദ്യ കിക്ക് എടുത്തത് ബംഗാള്‍. അങ്കിത് മുഖര്‍ജിയുടെ കിക്ക് കേരളം ഗോളി മിഥുന്‍ തടുത്തു. ക്യാപ്റ്റന്‍ രാഹുല്‍ വി രാജിന്റെ കിക്ക് ഗോള്‍ ആക്കി മാറ്റി 1-0 ത്തിനു മുന്നില്‍.
ബംഗാളിന്റെ രണ്ടാം കിക്കും മിഥുന്‍ തടുത്തതോടെ കേരളത്തിന്റെ വിജയ പ്രതീക്ഷ കൂടി. നിര്‍ണ്ണായകമായ കേരളത്തിന്റെ രണ്ടാം കിക്കും ഗോള്‍ ആയി മാറി. കേരളം 2-0 ത്തിനു മുന്നില്‍.
ബംഗാളിന്റെ മൂന്നാം കിക്ക് സര്‍ക്കാര്‍ ഗോള്‍ ആക്കി മാറ്റി. കേരളം മൂന്നാം കിക്കും ഗോള്‍ ആക്കി മാറ്റി 3-1 ഇന് മുന്നില്‍.
ബംഗാളിന്റെ നാലാം കിക്ക്, മിഥുന്‍ തടഞ്ഞാല്‍ ആറാം സന്തോഷ് ട്രോഫി, എന്നാല്‍ അത് ഗോള്‍ ആയി മാറി. ഉദ്വെഗ നിമിഷങ്ങളിലൂടെ കളി പോകുന്നു. കേരളത്തിന്റെ വൈസ് ക്യാപ്റ്റന്‍ സീസണ്‍ നാലാം കിക്ക് എടുക്കുന്നു, ബംഗാള്‍ ക്യാപ്റ്റന്‍ ഗോളിയായി മാറി.
എന്നാല്‍ സീസണ്‍ ഗോള്‍ നേടി കേരളം 4-1 നു ബംഗാളിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചു. കേരളം അങ്ങിനെ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടു.