രൂപം മാറ്റി ഡ്രാഗണ്‍ ലേഡിയായി, ഇനി ഇവള്‍ക്കാകേണ്ടത് വിഷപ്പാമ്പ്
എല്ലാവരും മനുഷ്യനായി ജനിച്ച് മനുഷ്യനായി മരിക്കുമ്പോള്‍ ചില രൂപ മാറ്റങ്ങളോടെ മരിക്കാന്‍ വലിയ ആഗ്രഹമായിരുന്നു അമേരിക്കന്‍ സ്വദേശി ഇവാ ടിയാമറ്റ് മെഡൂസക്ക്. ഏത് രൂപമായി മാറണമെന്നായിരുന്നു ടിയാനയുടെ അടുത്ത ആലോചന. ഒടുവില്‍ കഥാപുസ്തകങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഡ്രാഗണിന്റെ രൂപമായി മാറാന്‍ ടിയാനെ തീരുമാനിച്ചു. മെഡൂസയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രൂപമാറ്റങ്ങള്‍ക്ക് വിധേയമായ ട്രാന്‍സ് ജെന്‍ഡര്‍. പുരുഷത്വത്തില്‍ നിന്ന് സ്ത്രീത്വത്തിലേക്ക് മാറാന്‍ 56000 യുഎസ് ഡോളറാണ് മെഡൂസ ചെലവഴിച്ചത്.
വിചിത്രമനുഷ്യനാകാന്‍ മെഡൂസ ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചു പോകും. ചെവികള്‍ മുറിച്ചുകളഞ്ഞു. മൂക്കിന്റെ പാലം നീക്കി, ചുണ്ടുമായി പതിപ്പിച്ചു. കണ്ണിലെ വെളുത്ത ഭാഗം പച്ചയാക്കി. തലയില്‍ വിവിധ രൂപത്തില്‍ മുഴകള്‍ ഉണ്ടാക്കി. ഒന്നും രണ്ടുമല്ല. എട്ട് മുഴകള്‍. നാക്ക് രണ്ടായി കീറി. മുഖം മുഴുവന്‍ റ്റാറ്റൂ ചെയ്തു.
ഇപ്പോള്‍ മെഡൂസ അറിയപ്പെടുന്നത് ഡ്രാഗണ്‍ ലേഡി എന്നാണ്. സ്വന്തം രൂപത്തില്‍ അവള്‍ക്കിപ്പോള്‍ അഭിമാനമേയുള്ളൂ. ഏറ്റവും വലിയ ആഗ്രഹം മനുഷ്യനായി മരിക്കരുതെന്നായിരുന്നു. ഇപ്പോള്‍ അത് സാധിച്ചു.വരും ജന്മത്തില്‍ ഒരു വിഷപ്പാമ്പായി ജനിക്കാനുള്ള തന്റെ വിചിത്ര ആഗ്രഹവും മെഡൂസ പങ്കുവെക്കുന്നു. ഇവയുടെ മാറ്റം ഇപ്പോള്‍ അമേരിക്കയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.