അടിച്ചു പൂസായി പോലീസുകാരെ തെറിവിളിക്കുന്ന യുവതിയുടെ വീഡിയോ വൈറലായി

വാഹന പരിശോധന വേളയില്‍ തന്‍റെ വാഹനം തടഞ്ഞ പോലീസുകാരെ ആക്രമിച്ച യുവതിയുടെ വീഡിയോ വൈറല്‍ ആയി. സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയാണ് പുലര്‍ച്ചെ ഒരു മണിയോടെ നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഹൈദ്രാബാദ് നഗരത്തിലായിരുന്നു സംഭവം.വാഹനം നിര്‍ത്തിച്ച്‌ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു പോലീസ്. വാഹനമോടിച്ച യുവതി അമിതമായി മദ്യപിച്ചതായി പോലീസ് കണ്ടെത്തിയതോടെയാണ് പിന്‍ സീറ്റിലിരുന്ന യുവതി റോഡിലിറങ്ങിയത്.

പോലീസ് ഓഫീസറോട് തര്‍ക്കിച്ച യുവതി പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു നേരേയും തിരിഞ്ഞു. പോലീസിനെ യുവതി കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. അമിതമായി മദ്യപിച്ചതിനാല്‍ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു അവരെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും പോലീസ് സ്‌റ്റേഷനിലെത്തിച്ചശേഷം പോലീസ് കേസെടുക്കുകയായിരുന്നു.