ആര്‍ ജെ രാജേഷിന്‍റെ കൊലപാതകം ക്വോട്ടെഷനല്ല ; സുഹൃത്തിന്റെ ജീവിതം തകര്‍ത്തതിലുള്ള പ്രതികാരം
റേഡിയോ ജോക്കി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തന്റെ സുഹൃത്തായ അബ്ദുള്‍ സത്താറിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് മുഖ്യ പ്രതി അലിഭായ് . ഖത്തറിലുള്ള നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവാണ് അബ്ദുള്‍ സത്താര്‍. സുഹൃത്തിന്റെ കുടുംബ ജീവിതം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമെന്ന് അലിഭായ് പോലീസിന് മൊഴി നല്‍കി. നൃത്താധ്യാപികയില്‍ നിന്നടക്കം രാജേഷ് പലപ്പോഴും പണം വാങ്ങിയിരുന്നു. പണം തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടും കുടുംബം ജീവിതം തകര്‍ത്തതുമായി ബന്ധപ്പെട്ടുമുള്ള കാര്യങ്ങളാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നും അലിഭായ് പോലീസിനോട് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അലിഭായിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഖത്തറിലേക്ക് കടന്ന ഇയാളെ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കൃത്യത്തിന് ശേഷം കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളില്‍ ആയുധം ഉപേക്ഷിച്ചു. ഉപേക്ഷിച്ചഭാഗങ്ങളില്‍ അലിഭായിയെയും കൊണ്ട് പോലീസ് തെളിവെടുപ്പിന് പോയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍ മൂവരും. കേസിലെ സൂത്രധാരന്‍മാരില്‍ ഒരാളായ സ്വാതി സന്തോഷാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് പിടിയിലായത്. ഓച്ചിറ സ്വദേശികളായ യാസിന്‍, സനു എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്.