ആര്യക്ക് കല്യാണം അവസാന റൌണ്ടില്‍ മൂന്ന് പേര്‍ ; അബര്‍മതി പുറത്തായി
വിവാദ റിയാലിറ്റി ഷോ ആയ നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള എങ്ക വീട്ടു മാപ്പിളൈ അവസാന ഘട്ടത്തില്‍. സൂസന്ന, അഗത, മലയാളിയായ സീത ലക്ഷ്മി എന്നിവരാണ് ഇനി അവസാന ഘട്ടത്തില്‍ മത്സരിക്കുന്നത്. അതേസമയം മത്സരത്തില്‍ വിജയ സാധ്യത ഏറെ പ്രതീക്ഷിരുന്ന കുംഭകോണം സ്വദേശിനി അബര്‍നദി പരിപാടിയില്‍ നിന്ന് പുറത്തായി. അല്ലാത്തവര്‍ എല്ലാം വിവാഹത്തിന് മുന്നോടിയായി മെഹന്ദിയിട്ടു. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
വളരെ വികാരാധീനയായാണ് അബര്‍നദി ഷോ വിട്ടുപോയത്. കാരണം മത്സരാര്‍ത്ഥികളില്‍ ഏറ്റവും പിന്തുണ അബര്‍നദിക്കായിരുന്നു. പരിപാടിയില്‍ അതിഥികളായെത്തിയ ആര്യയുടെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും താരത്തിന് ചേര്‍ന്ന വധു അബര്‍നദിയാണെന്ന് പറഞ്ഞിരുന്നു. ഈ പെണ്‍കുട്ടിയുടെ ആരാധകര്‍ അബര്‍നദി ആര്‍മി എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂട്ടായ്മ വരെ തുടങ്ങിയിരുന്നു.