സൗത്ത് ഇന്ത്യയിലെ മികച്ച കോസ്മറ്റിക് ഡെന്റിസ്റ്റിനുള്ള ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ബോണി ജോസ് ടോമിന്
സൗത്ത് ഇന്ത്യയിലെ മികച്ച കോസ്മറ്റിക് ഡെന്റിസ്റ്റിനുള്ള ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ബോണി ജോസ് ടോമിന്. തായ് ലന്റിലെ ഹുവാ ഹിന്‍ ബീച്ചിലുള്ള നോവോട്ടല്‍ ഹോട്ടലില്‍ വച്ചായിരുന്നു വര്‍ണാഭമായ അവാര്‍ഡ് ദാന സമ്മേളനം. മധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 600 ഓളം പ്രധിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രശസ്ത സിനിമാ താരം മാധുരി ദീക്ഷിതില്‍ നിന്നാണ് ഇദ്ദേഹം പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. വര്‍ഷങ്ങളായി ദന്ത സൗന്ദര്യ വര്‍ദ്ധക ചികിത്സകളില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഡോ. ബോണി കേരളത്തിനകത്തുനിന്നും പുറത്തു നിന്നുമായി അയിരകണക്കിന് രോഗികളുടെ ദന്ത സൗന്ദര്യ സങ്കല്‍പങ്ങള്‍ സഫലമാക്കുവാന്‍ സഹായിച്ചിട്ടുണ്ട് .തൊടുപുഴ ഫെയ്‌സ് വാല്യൂ ഡെന്റല്‍ ക്ലിനിക് ഉടമയും ഏതാനും ക്ലിനിക്കുകളുടെ കോസ്മറ്റിക് ഡന്റല്‍ കണ്‍സല്‍റ്റന്റുമാണ്. ഏറ്റവും ആധുനികവും വേദനരഹിതവുമായ ചികിത്സാ രീതികള്‍ നമന്വയിപ്പിച്ച് പല്ലുകളുടെ രൂപം, നിറം, സ്ഥാനം എന്നിവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും ചിരിക്കുമ്പോള്‍ കാണുന്ന മോണയുടെ രൂപവും നിറവും അളവും മാറ്റിയുമാണ് ഇത്തരം ചികിത്സകള്‍ നടപ്പാക്കുന്നത് .
ഓര്‍ത്തഡോണ്ടിക്‌സ്, ക്ലിയര്‍ അലൈനര്‍ കോണ്‍ടൂറിംഗ്, ബോണ്ടിംഗ്, വൈറ്റ്‌നിംഗ്, വെനീര്‍ , ലോഹരഹിത ക്യാപ്പുകള്‍,ബ്രിഡ്ജുകള്‍, ഇംപ്ലാന്റ്, മോണകാണുന്നത് കുറക്കുന്നതിനുള്ള ചികിത്സകള്‍ തുടങ്ങിയവയുടെ സങ്കലന ചികിത്സാ രീതികളാണ് ഡോ. ബോണി അവലംബിക്കുന്നത്. ചികിത്സാഫലങ്ങള്‍ മുന്‍കൂട്ടി സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ രൂപപ്പെടുത്തി രോഗികളെ കാണിച്ച് അവരുടെ കൂടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് ചികിത്സകള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് അവരുടെ സംതൃപ്തി ഉറപ്പുവരുത്തുന്നു. 2015 ലെ ഫാംഡെന്റ് ടെക്‌നോസാവി ഡന്റിസ്റ്റ് ഓഫ് ഇന്ത്യ അവാര്‍ഡ് ജേതാവുകൂടിയാണ് ഡോ. ബോണി. യൂറോപ്യന്‍ സൊസൈറ്റി ഒഫ് കോസ്‌മെറ്റിക് ഡെന്റിസ്ട്രി , ഇന്ത്യന്‍ അക്കാഡമി ഒഫ് ഏസ്തറ്റിക് ആന്റ് കോസ്മറ്റിക് ഡന്റിസ്ട്രി തുടങ്ങിയ സംഘടനകളിലെ സജീവ അംഗമാണ് ഡോ. ബോണി.