ഞാന്‍ ഇരുണ്ട നിറമുള്ള ഇന്ത്യാക്കാരി ; ബിജെപി മുഖ്യമന്ത്രിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ബോളിവുഡ് നടി
മുഖ്യമന്ത്രി ആയതുമുതല്‍ വിവാദപ്രസ്താവനകള്‍ കൊണ്ടു വാര്‍ത്തകളില്‍ നിറയുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍. മഹാഭാരതകാലംമുതലേ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സംവിധാനം ഉണ്ടായിരുന്നു എന്ന പ്രസ്താവന വന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയെ പ്രതിനിധികരിച്ചു ലോകസൌന്ദര്യ മത്സരങ്ങളില്‍ വിജയിച്ച ബോളിവുഡ് നടികൂടിയായ ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ല എന്ന് ബിപ്ലബ് കുമാര്‍ അടുത്ത വെടിപൊട്ടിക്കുകയായിരുന്നു. എന്നാല്‍ ഐശ്വര്യ റായി അങ്ങനെയല്ല എന്നും ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യയാണ് എന്നും അദ്ദേഹം കഴിഞ്ഞ ദിവസം അഗര്‍ത്തലയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഡയാന ഹെയ്ഡന്‍.
ബിപ്ലബ് കുമാര്‍ ദേബ് ഉന്നതസ്ഥാനത്തിരിക്കുന്നയാളാണെന്നും എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ശ്രദ്ധയുണ്ടാവേണ്ടതാണെന്നും ഡയാന ഹെയ്ഡന്‍ പറയുന്നു. ഇരുണ്ടനിറമായതിനാല്‍ കുട്ടിക്കാലം മുതല്‍ വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിവേചനത്തിനെതിരേയുള്ള പോരാട്ടമായിരുന്നു അന്ന് മുതല്‍. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ നേട്ടത്തില്‍ ജനങ്ങള്‍ അഭിമാനിക്കുകയാണ് ചെയ്തിട്ടുള്ളത്. ഞാനൊരു ഇരുണ്ടനിറമുള്ള ഇന്ത്യക്കാരിയാണ്, അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. മന്ത്രിയുടെ പരാമര്‍ശം എന്നെ വേദനിപ്പിച്ചു. അദ്ദേഹം വളരെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നൊരാളാണ്. അതുകൊണ്ടുതന്നെ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ശ്രദ്ധയുണ്ടാവേണ്ടതുമാണ്.’ ഡയാന ഹെയ്ഡന്‍ പറഞ്ഞു.