മമ്മൂട്ടിയുടെ കള്ളു പാട്ട് യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് (വീഡിയോ)

മമ്മൂട്ടിയുടെ ഗാനം യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. തന്റെ പുതിയ ചിത്രമായ അങ്കിളിനു വേണ്ടി മമ്മൂട്ടി പാടിയ ഗാനമാണ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. വളരെ കാലം കൂടിയാണ് ഞാന്‍ പാട്ട് പാടാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാവുമെന്ന് കരുതുന്നു.. നിങ്ങള്‍ എന്താ ചിന്തിക്കുന്നതെന്ന് എനിക്കറിയാം എന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ വീഡിയോ മമ്മൂട്ടി ഷെയര്‍ ചെയ്തിരിക്കുന്നത്.

പുറത്ത് വന്ന ഉടനെ തന്നെ പാട്ട് വൈറലായി മാറി. എന്താ ജോണ്‍സാ കള്ളില്ലേ… കല്ലുമ്മക്കായില്ലേ.. കള്ളിന് കൂട്ടാന്‍ കറിയില്ലേ.. കൊണ്ട് വാ വേഗത്തില്‍..’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു മമ്മൂട്ടി പാടിയിരുന്നത്. പരമ്പരാഗതമായി നിലനില്‍ക്കുന്നൊരു പാട്ട് ബിജിബാലാണ് മമ്മൂട്ടിയെ കൊണ്ട് പാടിച്ചിരിക്കുന്നത്. ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്.