കേരളത്തിന്റെ റബര്‍ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രിത നീക്കം : ഇന്‍ഫാം
കോട്ടയം: കാര്‍ഷികവിളകളുടെ കയറ്റുമതി കരടുനയത്തില്‍ കേരളത്തിലെ റബര്‍ കര്‍ഷകരോടു കാണിച്ചിരിക്കു കേന്ദ്രസര്‍ക്കാരിന്റെ നിഷേധനിലപാട് തിരുത്തണമെും കേരളത്തിലെ വിവിധ റബറുല്പാദന ജില്ലകളെ നയരൂപീകരണത്തിലും പട്ടികയിലും ഉള്പ്പെടുത്തണമെും ഇന്‍ഫാം ദേശീയ സെക്ര’റി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടൂ.രാജ്യത്തെ 82 ശതമാനം റബറുല്പാദിപ്പിക്കു കേരളത്തിലെ റബര്‍ കര്‍ഷകരെ കേന്ദ്രം നിരന്തരം അവഗണിക്കുതിന്റെ തുടര്‍ച്ചയാണ് കാര്‍ഷിക കയറ്റുമതി നയത്തില്‍ കാണിച്ചിരിക്കു നീതിനിഷേധം. ഓരോ വിളകളും ഏറ്റവും ഉതനിലവാരത്തില് ഉല്പാദിപ്പിക്കുവാന് കഴിയു രാജ്യത്തെ ജില്ലകളും മേഖലകളുമാണ് പട്ടികയില്‍ ഉള്പ്പെടുത്തിയിരിക്കുതെ് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുമ്പോള്‍ റബറിന്റെ കാര്യത്തില്‍ കേരളത്തെ ഉപേക്ഷിച്ച് ത്രിപുരയിലെ മൂ് ജില്ലകള്‍ ഇടംനേടിയത് വിചിത്രവും ആസൂത്രിതവുമാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എ പ്രധാനമന്ത്രിയുടെ നിരന്തരമുള്ള പ്രഖ്യാപനവും എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനവും നടപ്പിലാക്കുക എ ലക്ഷ്യം വെച്ചാണ് കാര്‍ഷിക കയറ്റുമതി നയത്തിന് രൂപം കൊടുക്കുതെ് കേന്ദ്രവാണിജ്യമന്ത്രാലയം അവകാശപ്പെടുന്നത്.
2018 മാര്‍ച്ച് 19ന് പുറപ്പെടുവിച്ച കാര്‍ഷികവിള കയറ്റുമതിനയത്തില്‍ ഏപ്രില്‍ 5 വരെയായിരുു നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ അവസരമൊരുക്കിയത്. എന്നാല്‍ അന്തിമനയമിറങ്ങാത്ത സ്ഥിതിക്ക് ഇനിയും മാറ്റങ്ങള്‍ക്ക് സാധ്യതയുമുണ്ട്. നിലവില്‍ 30 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ കാര്ഷികോല്പ കയറ്റുമതി 2022 നോടുകൂടി 60 ബില്യന്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ത്തുക എതാണ് ഇന്ത്യയുടെ പുതിയ കാര്‍ഷിക കയറ്റുമതി നയത്തിന്റെ പ്രധാനലക്ഷ്യം. കരട് നയത്തിലെ ആറാം അദ്ധ്യായം കയറ്റുമതി നടപടിക്രമങ്ങളുടെ (ഓപ്പറേഷണല്‍ റെക്കമെന്റേഷന്‍സ്) നിര്‍ദ്ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുത്.
കയറ്റുമതിക്ക് യോഗ്യമായവിധം മൂല്യവര്‍ദ്ധിത ഉല്പങ്ങള് നിര്‍മ്മിക്കാന്‍ കഴിയു വിളകളെ പ്രോത്സാഹിപ്പിക്കാനുതകു പദ്ധതികള്‍ ആവിഷ്കരിക്കാന്‍ രാജ്യത്തെ റബറുള്‍പ്പെടെ മഞ്ഞള്‍, ഇഞ്ചി, കാപ്പി, തേയില, തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി, ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍, മാങ്ങാ എിങ്ങനെ 22 വിളകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുത്. പൈനാപ്പിളിന് മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ 9 ജില്ലകള്‍ക്കൊപ്പമാണ് കേരളത്തിലെ തൃശൂരും വാഴക്കുളവും ഇടംനേടിയത്. ഇഞ്ചിക്ക് മിസോറാം, ആസാം എീ കിഴക്കന്‍ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലെ വയനാട് ജില്ലയും ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റൊരുവിളകള്ക്കും കേരളം പരിഗണിക്കപ്പെട്ടിട്ടില്ല. കുരുമുളക്, ഏലം എിവ നിര്‍ദ്ദിഷ്ട പട്ടികയില്‍പോലും ഇടംനേടിയിട്ടില്ല.
തെരഞ്ഞെടുക്കപ്പെ’ ജില്ലകളില്‍ അതാതുല്പങ്ങളുടെ സംസ്കരണതലങ്ങളില് അടിസ്ഥാന സൗകര്യവികസനം, ഉല്പാദനം, വിപണനം എീ മേഖലകളില്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനവും അത്യന്താധുനിക സാങ്കേതികവിദ്യകളില്‍ പരിശീലനവും നല്‍കും. പ്രകൃതിദത്ത റബറിന്റെ ആഗോള ഉല്പാദനത്തില് ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനം പോലുമില്ല. പക്ഷേ ആഭ്യന്തര ഉല്പാദനത്തിന്റെ 82 ശതമാനവും കേരളത്തിലാണ്. ജില്ലാടിസ്ഥാനത്തിലുള്ള റബറുല്പാദനം പരിഗണിക്കുമ്പോള്‍ റബര്‍ബോര്‍ഡ് ആസ്ഥാനമുള്ക്കൊള്ളു കോ’യമാണ് മുിലുള്ളത്. എി’ും കേരളത്തിലെ റബര്‍കര്‍ഷകരെ അവഗണിച്ചതില്‍ നീതികരണമില്ല.
2018 മാര്‍ച്ച് 19ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ കരടു കാര്ഷികോല്പ കയറ്റുമതി നയത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സമര്പ്പിക്കുതില് സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും പരാജയപ്പെ’ത് നിരാശയുളവാക്കുന്നുവെന്നും അടിയന്തര ഇടപെടലുകള്‍ക്ക് സംസ്ഥാന സര്‍ക്കാരും പാര്‍ലമെന്റ് അംഗങ്ങളുള്‍പ്പെടെ ജനപ്രതിനിധികളും തയ്യാറാകണമെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.