ബ്രേക്കിംഗ് സംവിധാനത്തിലെ പിഴവ് ; സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ മാരുതി തിരിച്ചു വിളിക്കുന്നു

മാരുതിയുടെ അഭിമാന മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ കമ്പനി തിരിച്ചു വിളിക്കുന്നു. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് ഈ മോഡലുകള്‍ മാരുതി തിരിച്ചു വിളിക്കുന്നത്. ബ്രേക്കിന്റെ വാക്വം ഹോസിൽ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്.

ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഹാച്ചബാക്ക് മോഡലുകളാണ് മാരുതിയുടെ സ്വിഫ്റ്റും ബലേനൊയും.