മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് പണി കൊടുത്ത് ശിവസേന ; ബിജെപി സ്ഥാനാര്‍ഥിയെ ചാക്കിട്ടുപിടിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തു
മറ്റിടങ്ങളില്‍ തങ്ങള്‍ പ്രയോഗിക്കുന്ന ബുദ്ധി തങ്ങള്‍ക്ക് തന്നെ പാരയായ അവസ്ഥയിലാണ് ബിജെപി ഇപ്പോള്‍. മഹാരാഷ്ട്രയിലാണ് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന പാര്‍ട്ടിയെ ഞെട്ടിച്ചത്. ബിജെപി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ തന്നെ രംഗത്തിറക്കിയാണ് ശിവസേന ബിജെപിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ചത്. സിറ്റിങ് എംപിയും ബിജെപി നേതാവുമായ ചിന്താമണ്‍ വനഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഈ മാസം 28ന് വോട്ടെടുപ്പ് നടക്കാനിരിക്കെ വ്യാഴാഴ്ച ചിന്താമണ്‍ വനഗയുടെ കുടുംബം ഒന്നാകെ ശിവസേനയില്‍ ചേരുകയായിരുന്നു. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചയാളെ തന്നെയാണ് ശിവസേന സ്വന്തം പാളയത്തിലെത്തിച്ച് സ്ഥാനാര്‍ഥിയാക്കിയതും. ശിവസേനയുടെ ഈ നീക്കം ബിജെപി കേന്ദ്രങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച സ്ഥിതിയാണ് ഇപ്പോള്‍. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശിവസേന തീരുമാനം കൂടി വന്നതോടെ കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന മഹാരാഷ്ട്രയിലെ ബിജെപി ശിവസേന സഖ്യം പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.