മൂന്ന് ദിവസം ഫ്രീയായിട്ട് ഐസ്ക്രീം കഴിക്കാം ; കഴിച്ചു കഴിഞ്ഞാല്‍ കാശ് ഇങ്ങോട്ട് കിട്ടും ; ഐസ്ക്രീം പ്രേമികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത
ഐസ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ ആരും തന്നെ കാണില്ല. എന്നും ഐസ്‌ക്രീം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. സന്തോഷവേളകളില്‍ ഇപ്പോള്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു ഈ വിഭവം. എന്നാല്‍ ഫ്രീ ആയിട്ട് ഐസ്‌ക്രീം കഴിക്കാന്‍ കിട്ടിയാലോ. അങ്ങനെയൊരു വാര്‍ത്തയാണ് ഇവിടെ. അഹമ്മദാബാദിലെ ഹാവ്മോര്‍ ഐസ്‌ക്രീം കമ്പനിയാണ് തങ്ങളുടെ ഐസ്‌ക്രീം നുണയാന്‍ ചീഫ് ടേസ്റ്റിങ്ങ് ഓഫീസറെ നിയമിക്കുന്നുത്. വിവിധ തരം ഐസ്‌ക്രീമുകള്‍ നുണഞ്ഞ് അവയെ പറ്റി അഭിപ്രായം പറയുക എന്നതാണ് ജോലി. കൂടാതെ പുതു രുചികള്‍ നിര്‍ദ്ദേശിക്കുകയും വേണം. ഏത് രുചിയാണ് ഹിറ്റാവുകയെന്നതിനെ പറ്റി കമ്പനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക. തനത് രുചികള്‍ കണ്ടുപിടിക്കുക. 2018 ജൂണ്‍ 15 മുതല്‍ 17 വരെ വെറും മൂന്ന് ദിവസം മാത്രമാണ് ജോലി ചെയ്യേണ്ടത്.
വിമാന ടിക്കറ്റ്, താമസ സൗകര്യം അടക്കമുള്ള ചിലവുകള്‍ കമ്പനി തന്നെയാണ് വഹിക്കും. പിന്നീട് പ്രത്യേക ബ്രാന്‍ഡ് പദ്ധതികളോ ക്യാംപയിനുകളോ സംഘടിപ്പിക്കുമ്പോള്‍ കമ്പനി വീണ്ടും വിളിക്കും. എന്തെങ്കിലും ജോലിയുള്ളവര്‍ക്ക് പോലും അത് കളയാതെ ചെയ്യാവുന്ന ഒരു ജോലിയാണിത്. ചീഫ് ടേസ്റ്റിങ്ങ് ഓഫീസറാകാന്‍ നിങ്ങളുടെ യോഗ്യതകള്‍ വിവരിക്കുന്ന രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ തയ്യാറാക്കുക. നിങ്ങളെ വ്യത്യസ്തനാക്കുന്ന കാര്യങ്ങളും നിങ്ങള്‍ക്ക് ഐസ്‌ക്രീമിനോടുള്ള ഇഷ്ടവും ഐസ്‌ക്രീമുകള്‍ നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉപയോഗിച്ച് തയ്യാറാക്കുന്ന രീതിയും വിവരിക്കണം. തുടര്‍ന്ന് https://havmor.com/thecoolestsummerjob/apply എന്ന സൈറ്റിലെത്തി വീഡിയോ അപ് ലോഡ് ചെയ്ത് സമര്‍പ്പിക്കണം. കമ്പനിയുടെ ഇ – മെയില്‍ വന്ന ശേഷം വീഡീയോ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച് നിങ്ങളുടെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ശുപാര്‍ശകള്‍ ക്ഷണിക്കാം. എന്താ ഒരു കൈ നോക്കുന്നോ.