ഔദ്യോഗിക വസതിയില്‍ താമസിക്കില്ല

തിരഞ്ഞെടുപ്പിന് ശേഷം ദിവസങ്ങള്‍ക്കകം രണ്ടാം മുഖ്യമന്ത്രിയായി അധികാരമേറ്റ എച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കില്ല. പടലപ്പിണക്കങ്ങള്‍ക്കിടയില്‍ ഏച്ചുകെട്ടിയ മുന്നണിയുടെ പിന്‍ബലത്തിലാണ് മുഖ്യമന്ത്രികസേര നേടിയത്. അതിനാല്‍ തന്നെ ഒരു പരീക്ഷണവും ഇല്ല, വാസ്തു വിധിപ്രകാരം പണികഴിപ്പിച്ച സ്വന്തം വീട്ടില്‍ തന്നെ താമസിക്കാന്‍ ആണ് കുമാരസ്വാമിയുടെ തീരുമാനം.

ചിലവു ചുരുക്കലിന്റെ ഭാഗമായാണ് സ്വന്തം വീട് ഔദ്യോഗിക വസതിയാക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ കൊല്ലം പണികഴിപ്പിച്ച ജെപി നഗറിലുള്ള സ്വന്തം വീടായ ‘കൃഷ്ണ’ ഔദ്യോഗിക വസതിയാക്കും. സര്‍ക്കാരിന്റെ പ്രമുഖ ഔദ്യോഗിക വസതികള്‍ ഉള്‍പ്പടെ നിരവധി വീടുകള്‍ വസ്തുശാസ്ത്ര വിദഗ്ദ്ധര്‍ പരിശോധിച്ചു. ഇതിലേക്ക് മാറിയാല്‍ അഞ്ചു വര്‍ഷം തികക്കില്ല എന്നാണ് വിദഗ്ദ്ധ അഭിപ്രായം.

സര്‍ക്കാരുണ്ടാക്കിയെങ്കിലും ബദ്ധവൈരികളായ പ്രാദേശിക കോണ്‍ഗ്രെസ്സ് നേതാക്കളുമായി സമവായപ്പെട്ട് പോകുമോ എന്ന് ഏവരും ഉറ്റുനോക്കുകയാണ്. അതുകൊണ്ടു തന്നെ യാതൊരു വിധ പരീക്ഷണത്തിനും തയ്യാറല്ല കുമാരസ്വാമി.