മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍പന നടത്തിയ 45 ബ്രാന്‍ഡുകള്‍ നിരോധിച്ചു

തിരുവനന്തപുരം : മായം ചേര്‍ത്ത 45 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്കു സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തി. ഈ ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചിട്ടുള്ളത്. 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാത്തവയാണിത്. നിരോധിക്കപ്പെട്ട ഉല്പന്നങ്ങള്‍ സംഭരിക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാണെന്നും കമ്മീഷണര്‍ അറിയിച്ചു.

നിരോധനം ഏര്‍പ്പെടുത്തിയ ബ്രാന്‍ഡുകള്‍ :

കേര മാത, കേര നന്‍മ, വെണ്‍മ, കേര സന്പൂര്‍ണം, കേര ചോയിസ്, കേര നാളികേര വെളിച്ചെണ്ണ ഗോള്‍ഡ്, കേസരി, കേരം വാലി, കേര നട്‌സ്, കേര രുചി, കോക്കനട്ട് ടേസ്റ്റി, കേരാമൃതം, കേര കൂള്‍, കേര കുക്ക്, കേര ഫൈന്‍, മലബാര്‍ കുറ്റ്യാടി, കഐം സ്‌പെഷല്‍, ഗ്രാന്‍ഡ് കൊക്കോ, മലബാര്‍ ഡ്രോപ്‌സ്, കേര സുപ്രീം, കേരളീയനാട്, കേര സ്‌പെഷല്‍, കേര പ്യുവര്‍ ഗോള്‍ഡ്, അഗ്രോ കോക്കനട്ട് ഓയില്‍, കുക്ക്‌സ് പ്രൈഡ്, എസ്‌കെസ് ഡ്രോപ് ഓഫ് നേച്ചര്‍, ആയുഷ്, ശ്രീകീര്‍ത്തി, കേള്‍ഡ, കേരള്‍ കോക്കനട്ട് ഓയില്‍, വിസ്മയ, എഎസ് കോക്കനട്ട് ഓയില്‍, പിവിഎസ് ത്രിപതി പ്യുവര്‍, കാവേരി, കൊക്കോ മേന്‍മ, അന്നപൂര്‍ണ നാടന്‍, കേര ടേസ്റ്റി, കേര വാലി, ഫേമസ്, ഹരിത ഗിരി, ഓറഞ്ച്, എന്‍കെ ജനശ്രീ, കേര നൈസ്, മലബാര്‍ സുപ്രീം, ഗ്രാന്‍ഡ് കുറ്റ്യാടി, കേരള റിച്ച്.