ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പിതാവിനെ കണ്ടെത്തി
കൊച്ചി: നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പിതാവിനെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയാണ് പിടിയിലായത്.
ഇന്നലെ നവജാത ശിശുവിനെ ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലെ പാരിഷ് ഹാളിനകത്തുള്ള കുമ്പസാര കൂടിന് സമീപം ഉപേക്ഷിച്ചാണ് ദമ്പതികളെന്ന് തോന്നുന്നവര്‍ കടന്ന് കളഞ്ഞത്. രാത്രി 8 മണിക്കാണ് സംഭവം നടന്നത്. ഏകദേശം 9 മാണിയോടെ കുഞ്ഞിന്റെ കരച്ചില്‍ ശ്രദ്ധയില്‍ പെട്ട് സി. സി. ടി വി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ തറയില്‍ കിടത്തി കടന്നുപോകുന്ന ധൃശ്യങ്ങള്‍ കണ്ടത്. ഈ ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.